കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വേദ ടൂറിസത്തിന് കൊയ്ത്തുകാലം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ ടൂറിസം രംഗത്ത് ഈ മഴക്കാലത്ത് വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തികമായി പൊതുവേ മാന്ദ്യതയനുഭവപ്പെടുന്ന മഴക്കാലത്ത് ആയുര്‍വേദ ചികിത്സക്കായി മാത്രം നിരവധി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തുന്നത്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് ആയുര്‍വേദ ടൂറിസം പാക്കേജുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് ആയുര്‍വേദ ചികിത്സ ലഭിക്കുന്ന ടൂറിസ്റ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സിജിഎച്ച് എര്‍ത്ത് എന്ന സ്ഥാപനത്തിന്റെ മേധാവി ജോസ് ഡൊമിനിക് സാക്ഷ്യപ്പെടുത്തുന്നു.

2013ആകുമ്പോഴേക്കും കേരളത്തിലെ ടൂറിസം രംഗത്ത് 11.40ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ സീസണില്‍ തങ്ങള്‍ പല കോര്‍പ്പറേറ്റു കമ്പനികളെയും മറ്റും അവരുടെ വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തുന്നതിനായി ക്ഷണിച്ചുവെന്നും നാലോളം സ്ഥാപനങ്ങള്‍ ഇങ്ങനെ തങ്ങളുടെ ആഥിത്യം സ്വീകരിച്ചവെന്നും മൂത്തൂറ്റ് ഹോട്ടല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ മൂത്തൂറ്റ് പറഞ്ഞു.

ഈ സീസണില്‍ത്തന്നെ ഇനിയും നാലു കമ്പനികള്‍ കൂടി വന്നേക്കാനിടയുണ്ട്. ഓരോ സംഘത്തിലും നാല്പതോളം ആളുകള്‍ കാണും. യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തങ്ങള്‍ നല്‍കുന്ന അരോമ തെറാപ്പിയിലും മറ്റും ആകൃഷ്ടരായി അതാവശ്യപ്പെടുന്നവരും ഉണ്ട്.

ഇതാണെങ്കില്‍ പ്രതീക്ഷിച്ചതില്‍നിന്ന് അധികവരുമാനമാണ് നേടിത്തരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷത്തേക്കുള്ള പ്രചാരണ പരിപാടികള്‍ ഇപ്പോള്‍ത്തന്നെ ആരംഭിച്ചിരിക്കുകയാണ്- ജോണ്‍ പറഞ്ഞു.

ഉഴിച്ചില്‍ അടക്കമുള്ള പാക്കേജുകളാണ് മിക്ക സ്ഥാപനങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിന്റെ ചെലവിലും വ്യത്യാസം വരുന്നുണ്ട്. താമസം, ഭക്ഷണം, ചികിത്സ എന്നിവയടങ്ങുന്ന ഒരു പാക്കേജിന് ഏറ്റവും ചുരുങ്ങിയത് 50 യൂറോയാണ് ദിവസം ചിലവ്.

ഒരാഴ്ചമുതല്‍ മൂന്നാഴ്ചവരെ തുടരുന്ന തടികുറയ്ക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനുമുള്ള പാക്കേജുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വര്‍ഷകാലത്തെ ഈ കൊയ്ത്തിന് നിറംകൂട്ടാന്‍ മിക്കസ്ഥാപനങ്ങളിലും ചികിത്സക്കൊപ്പം ആയുര്‍വ്വേദ വിധിപ്രകാരമുള്ള ഭക്ഷണവും പാചക ക്ലാസ്സുകളും സജ്ജീകരിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X