കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐസി ബന്ധം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ഡിഐസിയുമായുണ്ടാക്കിയ കൂട്ടുകെട്ടിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെപോയതാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാനുണ്ടായ പ്രധാന കാരണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയപ്പോള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ക്ക് ഒന്നിനെക്കുറിച്ചും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്യമില്ല. മിണ്ടിയാല്‍ പേരുവെട്ടുമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി ആരായാനും അത് കണക്കിലെടുക്കാനും നേതാക്കല്‍ തയ്യാറാകണം- ചെന്നിത്തല പറഞ്ഞു.

ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്ലാതെ പുരോഗതിയില്ലാതെ ജീര്‍ണിച്ചുപോയ പാര്‍ട്ടിക്ക് പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയണം. വോട്ടര്‍മാര്‍ കരുതലോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമ്മദിദാനാവകാശം വിനിയോഗിച്ചത്. മതമേലാളന്മാരുമായുള്ള സഹകരണം കൊണ്ടുമാത്രം പല സ്ഥാനാര്‍ത്ഥികളും പരാജയം ഏറ്റുവാങ്ങി- അദ്ദേഹം തുടര്‍ന്നു.

ഇപ്പോള്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാറിനും മദനിയുടെ മോചനവുമായി ബന്ധപ്പെട്ടകാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. വി. എസ് കരുണാനിധിയെ കണ്ടതുകൊണ്ടും വലിയ പ്രയോജനം ഉണ്ടായിട്ടില്ല-രമേശ് ആരോപിച്ചു.

ഇന്ധനവിലവര്‍ദ്ധനകുറയുക്കുന്നതിനായി അധിക നികുതി വേണ്ടെന്നും വെച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപിടിതന്നെ വി.എസ് സര്‍ക്കാറും കൈക്കൊള്ളണം. സര്‍ക്കാറിന്റെ നിലപാടിനെതിരെ ജൂണ്‍ 14ന് കെപിസിസിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.

എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ പ്രത്യക്ഷസമരം നടത്തും. മൈത്രി ഭവനപദ്ധതിയില്‍ നടന്ന അഴിമതികള്‍ സമഗ്രമായി അന്വേഷിക്കണം. പഞ്ചായത്ത് തലത്തില്‍ നടന്ന അഴിമതികളെ സംബന്ധിച്ച് കെപിസിസി അന്വേഷണം നടത്തും- ചെന്നിത്തല അറിയിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X