കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്ബോള്‍ ജ്വരത്തിനെതിരെ മുസ്ലിം സംഘടനകള്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം: ലോകത്താകമാനമുള്ള ജനത ലോകകപ്പ് ഫുട്ബോളിന്റെ മാസ്മരികതയില്‍ സ്വയം മറന്ന് ആഹ്ലാദിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ ചില മുസ്ലിം യുവജന സംഘടനകള്‍ ഈ ആവേശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു.

യുവാക്കള്‍ ഫുട്ബോളിനോട് കാണിക്കുന്നത് ഒരു തരം ഭ്രാന്തമായ ആവേശമാണെന്നും അതില്‍പ്പെട്ട് അവര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മറക്കുകയാണെന്നും മിക്ക സംഘടനകളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

മലപ്പുറം ജില്ലയിലെ ജനങ്ങളില്‍ കണ്ടുവരുന്ന അമിതാവേശമാണ് സംഘടനാ നേതൃത്വങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നത്. യുവജനങ്ങളിലെ ഈ ഫുട്ബോള്‍ ഭ്രാന്തിനെതിരെ സമസ്ത കേരള സുന്നി സ്റുഡന്റ്സ് ഫെഡറേഷന്റെ കീഴിലുള്ള ഖുര്‍-ആന്‍ പഠനകേന്ദ്രം പഠനക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജൂണ്‍ 18ന് കോഴിക്കോട്ടു നടക്കുന്ന പഠനക്ലാസ് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നതിനോ ആസ്വദിക്കുന്നതിനോ എതിരല്ലെന്നും മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇതിനുമാത്രമായി ടെലിവിഷന്റെ മുന്നില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്നതും നല്ല പ്രവണതയല്ലെന്നും എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.

കളിയുടെപേരില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ വിഭാഗത്തിന്റെയും പക്ഷം പിടിച്ച് അവര്‍ക്കായി വന്‍ ചിലവില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വാതുവെയ്പു നടത്തുകയും ചെയ്യുന്നത് ആശാസ്യമല്ല. -അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് വിദ്യാര്‍ത്ഥിവിഭാഗം മേധാവി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, ഹുദാവീസ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവരെല്ലാം യുവാക്കള്‍ക്കിടയിലുള്ള ഈ പ്രവണതയില്‍ ആശങ്ക പ്രകിടിപ്പിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനും ഹുദാവീസ് അസോസിയേഷന്‍ പദ്ധിതിയിട്ടിട്ടുണ്ട്. ഫുട്ബോള്‍ ഭ്രമത്തിനെതിരെ തിരൂരില്‍ പ്രതിഷേധ റാലി നടത്താന്‍ എസ് എസ് എഫ് ഭാരവാഹികളും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സംഘടനകളുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ഫുട്ബോള്‍ പ്രേമികളില്‍ ചിലര്‍ എതിര്‍പ്പു രേഖപ്പെടുത്തുന്നുണ്ട്. നിഷ്കളങ്കമായ ആസ്വാദനം എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും ഈ ഭ്രമത്തില്‍ കണ്ടെത്തേണ്ടതില്ലെന്നും അവര്‍ പറയുന്നു.

മതപരമായി പ്രവര്‍ത്തനങ്ങള്‍ക്കും റാലികള്‍ക്കും മറ്റും പങ്കെടുക്കേണ്ടുന്ന യുവാക്കളുടെ ഊര്‍ജം ഫുട്ബോള്‍ ഭ്രമത്തിലൂടെ പാഴായിപ്പോകുമോ എന്ന അടിസ്ഥാനരഹിതമായ ഭയമാണ് ഇത്തരം സംഘടനകളെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നു.

യുവാക്കളുടെ ഈ ആകര്‍ഷണത്തില്‍ തെറ്റായി ഒന്നുമില്ലെന്നും ജനങ്ങളില്‍ നിന്നും മറ്റും പണം പിരിച്ചെടുത്താണ് അവര്‍ ലോകകപ്പ് ആഘോഷിക്കുന്നതെന്നും സെയ്താലിക്കുട്ടി ഉമ്മര്‍ തുടങ്ങിയ സിപിഎം ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X