കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഉദയകുമാറിന്റെ അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസുകാര്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മൂന്ന് ലക്ഷമായി ഉയര്‍ത്താനാണ് മന്ത്രിസഭാ തീരുമാനം. മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ പലിശയായി പ്രഭാവതിയമ്മയ്ക്ക് മാസംതോറും 1500 രൂപ ലഭിക്കും.
ഉദയകുമാറിന്റെ അമ്മയ്ക്ക് വീട് വയ്ക്കാനായി പത്ത് ലക്ഷം രൂപ നല്‍കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വീട് വാങ്ങുന്നതിന് ആവശ്യമായ സ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി കൊടുക്കും.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലചെയ്യപ്പെട്ട രവീന്ദ്രന്റെയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.