കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സെക്രട്ടറി ജനറല്‍ : ശശി തരൂര്‍ സ്ഥാനാര്‍ഥിയായേക്കും

  • By Staff
Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: മലയാളിയായ ശശി തരൂരിനെ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാര്‍ത്തിയാക്കിയേക്കുമെന്ന് സൂചന.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളില്‍ ദില്ലിയില്‍ ഉണ്ടായേക്കും.

തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യുഎന്നിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായിരിക്കും അമ്പതുകാരനായ ശശി തരൂര്‍. 28 വര്‍ഷമായി ഐക്യ രാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ശശി ന്യൂയോര്‍ക്ക് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് ആന്റ് പബ്ലിക് ഇന്‍ഫര്‍മേഷനില്‍ അണ്ടര്‍ സെക്രട്ടറി ജനറലാണ്.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ചര്‍ച്ചനടത്തുന്നതിനായി ശശി തരൂര്‍ 2005 നവംബറില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യത്തിനായി 2006ല്‍ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയുണ്ടായി. ഇപ്പോഴത്തെ സെക്രട്ടറി ജനറലായ കോഫി അന്നാന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.

അന്നാന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജൂലൈ പതിനഞ്ചോടെ തയ്യാറാക്കും. യു എന്‍ രക്ഷാ സമിതിയുടെ പരിഗണനയ്ക്ക് വരുന്ന ലിസ്റില്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികളാണുള്ളതെന്ന് സമിതി ഉറപ്പു വരുത്തണം. വിവിധ രാജ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കുപുറമേ സര്‍ക്കാരിതര സംഘടനകളുടെയും( എന്‍ജിഒ) അഭിപ്രായവും ഉള്‍പ്പെടുത്തണമെന്നായിരുന്നു ചട്ടം.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണോ വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോറോ ഈ തസ്തികയിലേക്കു നിയമിക്കപ്പെടാതിരിക്കാനും അവരെ എന്‍ജിഒകള്‍ നാമനിര്‍ദ്ദേശം ചെയ്യാതിരിക്കാനും ബുഷ് ഭരണകൂടം മുന്‍കരുതലെടുക്കുന്നുണ്ട്.

ഇന്ത്യയുടെ പക്ഷം ശക്തമായാല്‍ 61വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരിന്ത്യക്കാരന്‍ ഈ ഉന്നത പദവിയിലെത്തും. ഒടുവില്‍ ഈ പദവിയിലെത്തിയ ഏഷ്യക്കാരന്‍ 1961ലെ സെക്രട്ടറി ജനറലായിരുന്ന ബര്‍മയിലെ യൂതാന്ത് ആണ്.

രണ്ടുതവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയില്‍ നിന്ന് ഒരു പൊതുസ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. ശ്രീലങ്കയുടെ ജയന്ത ജയപാലയാണ് ഏഷ്യയില്‍ നിന്നുയരുന്ന മറ്റൊരു പേര്.

കിഴക്കന്‍ യൂറോപ്പിലെ ചില സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും മുന്‍ കമ്യൂണിസ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഈ നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വത്തെ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കും.

ലണ്ടനില്‍ ജനിച്ച ശശിതരൂര്‍ അവിടെ നിനാണ് ഡോക്ടറേറ്റ് എടുത്തത് . പിതാവ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ ചന്ദ്രന്‍ തരൂര്‍ സ്റേറ്റ്സ് മാന്‍ പത്രത്തിലെ പരസ്യവിഭാഗം മാനേജരായിരുന്നു. മാതാവ് ലില്ലി തരൂര്‍ കോയമ്പത്തൂരില്‍ താമസിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X