Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക ഉദ്യോഗസ്ഥ സ്വയം വെടിവെച്ച് മരിച്ചു

ജമ്മു: ആര്‍മിയിലെ വനിതാ ഓഫീസര്‍ സ്വയം വെടിവെച്ച് മരിച്ചു. ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ വടക്കാന്‍ കമാന്റ് ആസ്ഥാനത്താണ് സംഭവം നടന്നത്.

5071 എബിസി ബെറ്റാലിയനിലെ ലെഫ്റ്റനന്റ് ഭോപ്പാല്‍ സ്വദേശി സുസ്മിത ചക്രവര്‍ത്തി(25)യാണ് ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് തന്റെ ക്വാട്ടേഴ്സിന് സമീപമുള്ള ഗസ്റ് ഹൗസിലെത്തി സുസ്മിത സെന്‍ട്രിയോട് റൈഫിള്‍ വാങ്ങി. റൈഫിളുമായി ഫോട്ടോയെടുക്കാനാണെന്ന് പറഞ്ഞാണ് റൈഫിള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

സേനയിലെ തന്റെ ജോലിയില്‍ സുസ്മിത അസംതൃപ്തയായിരുന്നുവെന്നും ജോലിസ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ച് ഇവര്‍ പരാതിപ്പെട്ടിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ ഇവരെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതാദ്യമായാണ് ജമ്മു കശ്മീരില്‍ ഒരു സൈനികോദ്യോഗസ്ഥ ആത്മഹത്യചെയ്യുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ജോലി വിടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബോണ്ട് തുക തിരിച്ചുനല്‍കേണ്ടതുകൊണ്ട് അവര്‍ക്ക് അതിനു കഴിഞ്ഞികുന്നില്ല. വീടുവിറ്റ കാശുകൊണ്ട് ബോണ്ട് തുക നല്‍കാമെന്ന് പറഞ്ഞുവെങ്കിലും സുസ്മിത അതിന് തയ്യാറായില്ലെന്ന് സുസ്മിതയുടെ അമ്മ സാധന ചക്രവര്‍ത്തിപറഞ്ഞു.

കെമിസ്ട്രിയില്‍ ബിരുദാനന്ദര ബിരുദം നേടിയ സുസ്മിതയുടെ അച്ഛന്‍ പി.ബി.ചക്രവര്‍ത്തി ഭാരത് ഹെവി ഇലക്ട്രോണിക്സിലെ ജീവനക്കാരനാണ്. ഇവരെക്കൂടാതെ സുസ്മിതയ്ക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. ഇവരുടെ മരണത്തില്‍ പൊലീസ് കേസെടുത്തിട്ടണ്ട്. മൃതദേഹം ഭോപ്പാലിലേയ്കയക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+