കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാശ്രയ കോളജ് ബില്‍ 22ന് നിയമസഭയില്‍

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും സംബന്ധിച്ച നിയമനിര്‍മ്മാണത്തിനുള്ള കരട് ബില്ലിന് ശനിയാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരാരം നല്‍കി.

ബില്‍ ജൂണ്‍ 22ന് വിദ്യാഭ്യാസ മന്ത്രി എം. എ ബേബി നിയമസഭയില്‍ അവതരിപ്പിക്കും. 2006ലെ പ്രഫഷണല്‍ കോളേജ് പ്രവേശനം പുതിയ നിയമം അനുശാസിക്കുന്ന തരത്തിലായിരിക്കും. തിങ്കളാഴ്ച ബില്ലിന്റെ പകര്‍പ്പ് എം എല്‍ എമാര്‍ക്ക് വിതരണം ചെയ്യും.

പ്രവേശനം സംസ്ഥാന സര്‍ക്കാര്‍റാങ്ക് പട്ടികയില്‍ നിന്ന് മാത്രമായിരിക്കും. സ്വാശ്രയ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലില്‍ 35ശതമാനം മെറിറ്റടിസ്ഥാനത്തിലും 35ശതമാനം പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവണം ചെയ്തിരിക്കും.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 12ശതമാനം സംവരണവും അംഗവൈകല്യമുള്ളവര്‍ക്ക് മൂന്ന് ശതമാനം സംവരണവും നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഈ 50 ശതമാനം വരുന്ന സംവരണ സീറ്റുകളിലേയ്ക്കെല്ലാം സര്‍ക്കാര്‍ തന്നെയായിരിക്കും ഫീസ് നിശ്ചയിക്കുക. 15ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയായി മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നല്‍കാം. എന്‍ ആര്‍ ഐ സീറ്റുകളില്‍ മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന ഫീസും ഈടാക്കാം.

എസ്.സി, എസ്.ടി-20ശതമാനം, ക്രമിലെയര്‍ ഒഴികെയുള്ള ഒബിസി -15ശതമാനം, മുന്നോക്കക്കാരില്‍ വിദ്യാഭ്യാസ പരമായും സാമ്പത്തികപരമായും പിന്നോക്കം നല്‍ക്കുന്നവര്‍-12ശതമാനം, അംഗവൈകല്യമുള്ളവര്‍-3ശതമാനം എന്നിങ്ങനെയാണ് സംവരണ സീറ്റുകളുടെ വിഭജനം നടത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയാകും.

ചുരുക്കത്തില്‍ പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസും 35ശതമാനം സീറ്റില്‍ കൂടിയ ഫീസും ബാക്കിയുള്ള 15ശതമാനം സീറ്റില്‍ അതിനേക്കാള്‍ കൂടിയ ഫീസും ചുമത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കൂടിയ ഫീസ് എത്രയെന്ന നിശ്ചയിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, അഡ്വ.ജനറല്‍ സുധാകര്‍ പ്രസാദ്, ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.ജെ തോമസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കരട് ബില്‍ യാതൊരു ഭേദഗതിയും കൂടാതെയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അദ്ദേഹത്തിന്റെ ഓഫീസിനോട് ചേര്‍ന്നകോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാര്‍ക്കുവേണ്ടി ഒരുക്കിയ അത്താഴസദ്യയ്ക്കു ശേഷം 8.45നാണ് മന്ത്രിസഭായോഗം തുടങ്ങിയത്. രാത്രി പത്തുമണിയ്ക്ക് യോഗം അവസാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X