കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലകൊല്ലിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

പേപ്പാറ: പേപ്പാറ വനമേഖലയില്‍ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ ഒറ്റയാന്‍ കൊലകൊല്ലി ചരിഞ്ഞതിനിനേക്കുറിച്ച് ക്രൈംബാഞ്ച് അന്വേഷിക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.

അന്വേഷണം വനം വകുപ്പിന് പുറത്തുള്ള ഏജന്‍സിയെക്കൊണ്ടന്വേഷിച്ച് മുഴുവന്‍ വസ്തുതകളും പുറത്തകൊണ്ടുവരും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍- മന്ത്ര വ്യക്തമാക്കി.

ആനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണിത്. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നതില്‍ ആന മടി കാണിച്ചിരുന്നെന്നും പിണ്ഡത്തില്‍ രക്തം കണ്ടതായും പറയപ്പെടുന്നു.

വെള്ളിയാഴ്ച്ച രാത്രി കടുത്ത വിറയല്‍ വന്ന് കൊമ്പനെ അവശനായി കാണപ്പെട്ടതോടെ ചാക്ക് ചൂടാക്കി നെഞ്ചിലും മസ്തകത്തിലും കാലുകള്‍ക്കും ചൂടുനല്കിയിരുന്നു. ഒന്‍പതരയോടെയാണ് കൊമ്പന്‍ ചരിഞ്ഞത്.

മൃതദേഹം ശനിയാഴ്ച വൈകീട്ടോടെ പോസ്റുമോര്‍ട്ടം ചെയ്തു. ആനയെ ചികിത്സിച്ച ഡോ.ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയുടെ ജഡം പോസ്റ്മോര്‍ട്ടം ചെയ്തത്. പുറത്തെടുത്ത ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കായി സിഡിഎഫിന് കൈമാറി. ആന്തരീകാവയങ്ങള്‍ക്ക് കാര്യമായ ക്ഷതിമേറ്റിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്.

ഈ സംഭവത്തെ ചുറ്റിപറ്റി ഒരു ദുരൂഹതയും ബാക്കിനില്ക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ടാണ് വനം വകുപ്പിന് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X