കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വേദി പങ്കിട്ട സംഭവം: പ്രതിയുടെ മൊഴിയെടുത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയും ഉന്നത പൊലീസുദ്യോഗസ്ഥരും വിദേശ കറന്‍സി കള്ളക്കടുത്തുകേസിലെ പ്രതിയ്ക്കൊപ്പം വേദി പങ്കിടുകയും അയാള്‍ ട്രാഫിക് പൊലീസിന് കണ്ണടകള്‍ വതരണംചെയ്യുകയും ചെയ്തസംഭവവുമായി ബന്ധപ്പെട്ട് വ്യാപാരിയും കള്ളക്കടത്തുകേസ് പ്രതിയുമായ ജെ.എസ് പ്രകാശില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

താന്‍ പദ്ധതിയുമായി പൊലീസിനെ അങ്ങോട്ട് ചെന്ന് കണ്ടതാണെന്നും എഡിജിപിമുതല്‍ എസ് ഐവരെ പൊലീസ് സേനയിലെ പല പ്രമുഖരും തന്നെ അടുത്തറിയുമെന്നും പ്രതി സംഭവമന്വേഷിക്കുന്ന ദക്ഷിണമേഖലാ ഐജി അരുണ്‍ കുമാര്‍ സിന്‍ഹയ്ക്ക് മൊഴിനല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്കമാക്കി.

ചടങ്ങിന് ഏതാനും ദിവസം മുമ്പ് ട്രാഫിക്കിലെ രണ്ട് എസിമാരെയും വിളിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ചടങ്ങിനെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ അപ്പോഴും ഇങ്ങനെയൊരാള്‍ കണ്ണട നല്‍കാമെന്നേറ്റ കാര്യം ആരും കമ്മിഷണറെ അറിയിച്ചിരുന്നില്ല. ചടങ്ങില്‍ താന്‍ പ്രസംഗിക്കുന്നില്ലെന്നു പറഞ്ഞിട്ടും ചില ഉദ്യോഗസ്ഥര്‍ ഇയാളെ നിര്‍ബ്ബന്ധപൂര്‍വ്വം വേദിയല്‍ കയറ്റിഇരുത്തുകയായിരുന്നത്രേ.

നേരത്തേ ജയിലില്‍ ഇയാള്‍ക്കു കളര്‍ ടിവിയും മറ്റു സൗകര്യവും ചെയ്തുകൊടുത്ത നടപടി വിവാദമായപ്പോള്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ഇയാളെക്കുറിച്ചുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ ഇയാളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിന്റെ ഉത്തരവാദിത്തം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടയില്‍ ട്രാഫിക് പൊലീസിന് പ്രതി സമ്മാനിച്ച 350 കണ്ണടകള്‍ പൊലീസ് മടക്കി നല്‍കി. മാത്രമല്ല മന്ത്രിയടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം വേദി പങ്കിട്ട സംഭവവുമായി ബന്ധമില്ലാത്ത അസിസ്റന്റ് കമ്മിഷണറെ ബലിയാടാക്കി തടിയൂരാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ വ്യക്തി പൊലീസുകാര്‍ക്കായി 350 കണ്ണടകള്‍ സ്പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി ഇയാള്‍ക്ക് ഉപഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X