കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ വനഭൂമി കയ്യേറി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ആദിവാസികളും പിന്നോക്ക ജനവിഭാഗങ്ങളും കോന്നി വനമേഖലയില്‍ ഭൂമി കയ്യേറി കുടില്‍ കെട്ടി.

തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം പ്രവര്‍ത്തകരാണ് ഭൂമി കയ്യേറിയത്. താമസം തുടങ്ങിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മിക്കയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ഭൂമി കയ്യേറി 125ഓളം കുടിലുകള്‍ കെട്ടിയത്. സ്വന്തമായി അഞ്ചേക്കര്‍ ഭൂമിവേണമെന്ന ആവശ്യപ്പെട്ട് സാധുജന വിമോചന സംയുക്തവേദി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ആസൂത്രിതമായാണ് ഭൂമി കയ്യേറ്റം നടത്തിയത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാട്ടത്തിനെടുത്ത് റബ്ബര്‍ കൃഷി നടത്തുന്ന ചന്ദനപ്പിള്ളി, കൊടുമണ്‍ വനമേഖലയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്. 99 വര്‍ഷത്തേക്കാണ് വനം വകുപ്പ് ഈ ഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടതിതന് നല്‍കിയിരിക്കുന്നത്.

ഭൂമികയ്യേറ്റം നടത്തുമെന്നറിയിച്ച് സാധു ജന വിമോചന സംയുക്ത വേദി നേരത്തേ നോട്ടീസിറക്കിയതനുസരിച്ച് പലയിടത്തും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കാവലേര്‍പ്പെടുത്തിയിരുന്നില്ലെന്ന് പറയപ്പെടുന്നു.

സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും കയ്യേറ്റക്കാര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. കോന്നിയിലെ കല്ലേലിയിലെ വിവാദമായി 350 ഏക്കര്‍ വനഭൂമി കയ്യേറാനുള്ളു നീക്കം വനപാലകരും പൊലീസുംചേര്‍ന്ന് തടഞ്ഞു. ഇവിടെനിന്നും ഇരുപത് പേരെ പൊലീസ് കസ്റഡിയിലെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X