Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിക്ഷേപത്തിന് വിദേശകമ്പനികള്‍

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനായി കൂടുതല്‍ വിദേശ കമ്പനികള്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

തലസ്ഥാന നഗരത്തിലും കൊച്ചിയിലും നോളജ് സിറ്റികള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമാര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി ഇതിനകംതന്നെ രണ്ടുതവണ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. അടുത്തയാഴ്ച കുവൈത്തില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘം വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തുന്നുണ്ട്-ബാലഗോപാല്‍ അറിയിച്ചു.

ഐടി കമ്പനികള്‍ , സ്കൂളുകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ എന്നിവയാണ് എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പട്ടികയിലുള്ള പ്രധാന സംരംഭങ്ങള്‍. ഇതിനായി ഭൂമിയ്ക്ക് നിലവിലുള്ള വിലനല്‍കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മുന്‍ യുഡിഎഫ് സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച ദുബായ് ഇന്റര്‍നെററ് സിറ്റിയുമായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള വിദേശ നിക്ഷേപകരില്‍ നിന്ന് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിനുമായി മുഖ്യമന്ത്രി ഉടന്‍ തന്നെ ഒരു പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കും. എത്രയും പെട്ടന്ന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+