കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാമണ്ണറെയുടെ ശരീരം മെഡിക്കല്‍ പഠനത്തിന്
കാസര്‍കോട്: പ്രമുഖ കമ്യൂണിസ്റ് നേതാവ് എം.രാമണ്ണറെ മരണശേഷം തന്റെ ശരീരം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച സമ്മതപത്രത്തില്‍ എഴുപത്തിയാറുകാരനായ രാമണ്ണറെ ഒപ്പുവെച്ചത്.
മരണശേഷം ശരീരം മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സമ്മതപത്രത്തില്‍ ഒപ്പുവെച്ച സിപിഎം നേതാവ് ജ്യോതി ബസുവിന്റെ പ്രഖ്യാപനത്തില്‍ ആകൃഷ്ടനായാണ് രാമണ്ണറെ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ പഠനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
1960മുതല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന രാമണ്ണറെ ഇപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
കാസര്‍കോട് ലോക്സഭാ സീറ്റില്‍നിന്നും മൂന്ന് തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി റായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.