കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനി-ഇറ്റലി സെമി ഫൈനല്‍ പോരാട്ടം

  • By Staff
Google Oneindia Malayalam News

ഹാംബര്‍ഗ്: ലോകകപ്പിന്റെ ആദ്യസെമിഫൈനലില്‍ പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ ജര്‍മനിയും ഇറ്റലിയും ഏറ്റുമുട്ടും.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ കെടുത്തിയ ജര്‍മനിയ്ക്കെതിരെ പോരാടാന്‍ ഉക്രൈനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഉജ്വല വിജയവുമായാണ് ഇറ്റലിയെത്തുന്നത്.

ഗിയാന്‍ലുക്ക സാംബ്രട്ട ആറാം മിനുട്ടില്‍ നേടിയ ഗോളിന് ഒന്നാം പകുതിയില്‍ മുന്നിട്ടുനിന്ന ഇറ്റലി രണ്ടാം പകുതിയില്‍ ഉക്രൈന്റെ ആക്രമണത്തിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുകയും കിട്ടിയ അവസരങ്ങളിലെ ശക്തമായ മുന്നേറ്റങ്ങളിലൂടെ വിജയ മാര്‍ജിന്‍ വര്‍ധിപ്പിക്കുകയുമായിരുന്നു. 59ാം മിനുട്ടിലും 69ാം മിനുട്ടിലും ലൂക്കാ ടോണിയാണ് ഇറ്റലിയുടെ രണ്ടാം പകുതിയിലെ ഗോളുകള്‍ നേടിയത്.

നേരത്തെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞ നീക്കങ്ങളിലൂടെ ജര്‍മനിക്കെതിരെ ആധിപത്യം പുലര്‍ത്തിയിട്ടും അര്‍ജന്റീനയെ ഭാഗ്യം തുണച്ചില്ല. രണ്ടാം പകുതിയില്‍ ഒരു ഗോളിന് അര്‍ജന്‍ന്റീന മുന്നിലെത്തിയെങ്കിലും 80-ാം മിനുട്ടില്‍ ജര്‍മനി സമനില നേടിയതോടെ കളി എക്സ്ട്രൈടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു. അര്‍ജന്റീനയുടെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട ജര്‍മന്‍ ഗോളി ലേമാന്‍ തടഞ്ഞപ്പോള്‍ ഫുട്ബോള്‍ രാജാക്കന്‍മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ വിജയം ആര്‍ക്കെന്ന് നിര്‍ണയിക്കപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X