കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.സെബാസ്റ്യന്‍ തെക്കേത്തേച്ചേരില്‍ അഭിഷിക്തനായി

  • By Staff
Google Oneindia Malayalam News

കോട്ടയം: വിജയപുരം രൂപതയുടെ അഞ്ചാമത് ഇടയനായി ഡോ. സെബാസ്റ്യന്‍ തെക്കേത്തേച്ചേരില്‍ അഭിഷിക്തനായി.

കോട്ടയം വിമലഗിരി കത്തീഡ്രലില്‍ നടന്ന അഭിഷേക ശുശ്രൂഷകള്‍ക്ക് ഡോ.പീറ്റര്‍ തിരുത്തിക്കോണം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊല്ലം ബിഷപ് ഡോ. സ്റാന്‍ലി റോമന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

നിയുക്ത ബിഷപ്പിനെയും ബിഷപ് ഡോ. പീറ്റര്‍ തിരുത്തിക്കോണത്തെയും ബിഷപ് അംബ്രോസ് ആര്‍ച്ചില്‍ നിന്ന് സ്വീകരിച്ച് കത്തീഡ്രലിലേയ്ക്ക് ആനയിച്ചതോടെയാണ് മൂന്നുമണിക്കൂറോളം നീണ്ട ചടങ്ങുകള്‍ക്ക് തുടക്കമായത്.

പക്വമതിയും പണ്ഡിതനും ഭരണനിപുണനുമായ വ്യക്തിയാണ് പൗരോഹിത്യത്തിന്റെ പൂര്‍ണതയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്ന് ആമുഖപ്രസംഗത്തില്‍ ബിഷപ് ഡോ.പീറ്റര്‍ തിരുത്തിക്കാെേണം പറഞ്ഞു.

ഡോ.തെക്കേത്തേച്ചേരിയെ വിജയപുരം രൂപതാധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് വായിച്ചതിനുശേഷം വിശ്വാസത്തിലും പ്രബോധനത്തിലും രൂപതയ്ക്കുവേണ്ടി അഭിഷിക്തനാകാന്‍ സന്നദ്ധനാണെന്ന് വചനഗ്രന്ഥം സാക്ഷിയാക്കി മുഖ്യകാര്‍മികനെ നിയുക്ത ബിഷപ് അറിയിച്ചു.

കൈവെപ്പ് ശുശ്രൂഷ, തൈലാഭിഷേകം എന്നിവയ്ക്കൊപ്പം അധികാര ചിഹ്നങ്ങളായ മോതിരം, തൊപ്പി,അംശവടി എന്നിവ നിയുക്ത ഇടയനെ ഡോ.പീറ്റര്‍ തിരുത്തിക്കോണം അണിയിച്ചു.

ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ , മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോര്‍ജ് വലിയമറ്റം, ഡോ.സൂസെപാക്യം ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാന്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ പോള്‍ ചിറ്റിലപ്പള്ളി, മാര്‍ ജേക്കബ് മനന്തോടത്ത് തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാന മധ്യേ നാവാഭിഷിക്തനെ ചുംബിച്ച് അനുമോദനമര്‍പ്പിച്ചു.

കോട്ടയം , എറണാകുളം, ഇടുക്കി , പത്തനംതിട്ട ജില്ലകളില്‍ വിസ്തൃതമായ വിജയപുരം അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികാളള്‍ അഭിഷേക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഡോ.സെബാസ്റ്യന്‍ തെക്കേത്തേച്ചേരിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X