കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം, ചന്ദന മാഫിയകള്‍ക്കെതിരെ നിയമം

  • By Staff
Google Oneindia Malayalam News

കൊച്ചി: വനം, ചന്ദന മാഫിയകളുടെ പ്രവര്‍ത്തനം തടയുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ഇവയുടെ കര്‍ശന നിയന്ത്രണത്തിനായി പര്യാപ്തമായ നിയമനിര്‍മാണം നടത്തുമെന്നും വനം മന്ത്രി ബിനോയ് വിശ്വം.

കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ഭൂമിയിലെ കാട്ടുമരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കുന്ന നിയമം ഭേദഗതി ചെയ്യും.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഈ നിയമം ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ ഭൂവുടമകളായ സ്വകാര്യ വ്യക്തികള്‍ വന്‍ തോതില്‍ മരം മുറിച്ചുമാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതു തടയുന്നതിനും വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നിയമം ഭേദഗതി ചെയ്യുന്നത്. എന്നാല്‍ നിയമംഭേദഗതി ചെയ്യുമ്പോള്‍ ചെറുകിട കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കും. വനവത്കരണത്തില്‍ ആദിവാസി ജനതയ്ക്ക് വലിയ പങ്കാണുള്ളത്-മന്ത്രി പറഞ്ഞു.

ശബരിമല വികസനത്തിനായുള്ള മാസ്റര്‍ പ്ലാന്‍ പദ്ധതി നടപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് , ജലസേചന വകുപ്പ്, വനം വകുപ്പ് എന്നിവയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും.

സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ആളുകള്‍ക്കും പാര്‍പ്പിട സൗകര്യം എന്ന എല്‍ ഡിഎഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഉടന്‍ തന്നെ നടപ്പിലാക്കും. ഇതിനായി ഹൗസിംഗ് ബോര്‍ഡില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി നീക്കാന്‍ പൊതുജനങ്ങളും താല്പര്യമെടുക്കണം- ഭവനനിര്‍മാണ വകുപ്പിന്റെ ചുമത കൂടിയുള്ള ബിനോയ് വിശ്വം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X