കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങളുടെ കരിനിഴലില്‍ കുസാറ്റ്

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിലെ ബിടെക് കോഴ്സുകളിലേക്കുള്ള കൗണ്‍സിലിംഗ് അടുത്ത അവസരത്തിലും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രവേശനങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു.

പ്രവേശനം സംബന്ധിച്ച യാതൊരു തരത്തിലുള്ള അവ്യക്തതകളോ ക്രമക്കേടുകളോ നിലവിലില്ലെന്ന് ഉന്നതാധികാരികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും അനധികൃതമായി പ്രവേശനം നല്‍കിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതുമടക്കമുള്ള പ്രശ്നങ്ങള്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് തലവേദനയാവുകയാണ്.

പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത് യോഗ്യത നേടാതെയും പ്രവേശന പരീക്ഷയ്ക്കുള്ള അടിസ്ഥാനയോഗ്യതയില്ലാതെയും കൊച്ചിസര്‍വ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ വിദ്യാര്‍ത്ഥിനി പ്രവേശനം നേടിയതും, ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി നേടുന്നതിനായി ഇവിടത്തെ ബി-ടെക് വിദ്യാര്‍ത്ഥി വ്യാജപ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമാണ് സര്‍വ്വകലാശാലയ്ക്കുമേലുള്ള ആരോപണങ്ങളുടെ പട്ടികയില്‍ അവസാനമായി ചേര്‍ക്കപ്പെട്ടത്.

വിവിധ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ കര്‍ശനമായ വ്യവസ്ഥകള്‍ സ്വീകരിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.

പ്രവേശന പരീക്ഷ നടത്തുകയും പ്രവേശനം സംബന്ധിച്ചകാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വകുപ്പുകള്‍ളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വകാലാശാലയുടെ അടിസ്ഥാന നിയമങ്ങളെക്കുറിച്ച് അറിവില്ലാതെ പോകുന്നതും വലിയൊരളവുവരെ ക്രമക്കേടു നടത്തുന്നവര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.

അഡ്മിഷന്‍ നമ്പരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുക തുടങ്ങിയ പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ പല പ്രധാനകാര്യങ്ങള്‍ ചെയ്യുന്നതിനും ഇവിടെ കൃത്യമായ യാതൊരു നിയമമോ രീതികളോ പാലിക്കപ്പെടുന്നില്ലെന്ന് പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയാണ് യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനി കോഴ്സിന് ചേര്‍ന്ന് പഠിക്കാനിടയായി സംഭവം നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച വ്യാജ ഫീസ് രസീതിന്മേല്‍ കാണിച്ച് റാങ്ക് നമ്പര്‍ തെറ്റാണെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.

പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ നടന്ന പ്രവേശനങ്ങളെക്കുറിച്ച് സൂക്ഷ്മപരിശോധന നടത്താനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X