ദില്ലിയില്‍ 41 കോടിയുടെ ഹെറോയിന്‍ പിടിച്ചു
ദില്ലി: ദില്ലി നഗരത്തില്‍ അടുത്തിടെ നടന്ന വന്‍ മയക്കുരുന്നുവേട്ടകളില്‍ മൊത്തം 41 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു.
മയക്കുമരുന്നു വേട്ടക്കൊപ്പം രാജ്യത്തുടനീളം ശൃംഖലകളുള്ള വന്‍ മയക്കുമരുന്നു മാഫിയയിലെ തലവനെയും കസ്റഡിയിലെടുത്തതായി വ്യാഴാഴ്ച ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ദില്ലി, പഞ്ചാബ് എന്നിവിടങ്ങളിലെ പൊലീസും റവന്യൂ ഇന്റലിജന്റ് ഡയറക്ടറേറ്റും നോട്ടമിട്ടിരുന്ന ഗൂര്‍നാം സിംഗ് എന്നയാളെയാണ് ദില്ലിപൊലീസിലെ പ്രത്യേക വിഭാഗം അറസ്റുചെയ്തിരിക്കുന്നത്.
ഇയാളുടെ നീക്കങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ച പൊലീസ് ദില്ലി-ഹരിയാന അതിര്‍ത്തിയിലെ മഹിപാല്‍പൂരില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ അറസ്റ് നടത്തിയത്.
പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ ഗുര്‍നാം ദില്ലിയില്‍ നിന്നും അമ്പാലയിലേക്ക് ഹെറോയിന്‍ കടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ സന്ദേശം. ഹെറോയിന്‍ കടത്തുന്നതിനിടയ്ക്ക് ദില്ലി-ജയ്പൂര്‍ ദേശീയ പാതയില്‍ നിന്നാണ് പിടിയിലായത്- സ്പെഷ്യല്‍ സെല്ലിലെ ഡെപ്യൂട്ടി കമ്മിഷണര്‍ അശോക് കുമാര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കലര്‍പ്പില്ലാത്ത 37 കിലോഗ്രാം ഹെറോയിനാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 37കോടി രൂപ വിലവരും. ഒപ്പം മയക്കുമരുന്ന് കടത്താനുപയോഗിച്ച സാന്‍ട്രോ കാറും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനുമുമ്പ് ചൊവ്വാഴ്ച സിംഗിന്റെ സഹായിയായ ജസ്വിന്ദറിനെ നാല് കിലോഗ്രാം ഹെറോയിനുമായി പടിഞ്ഞാറന്‍ ദില്ലിയിലെ ഒരു റസ്റോറന്റില്‍ നിന്നും പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് സിംഗിനെയും അയാളുടെ ഒളി സങ്കേതങ്ങളെയും കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.