Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ കാണാന്‍ സൂഫിയ ജയിലിലെത്തി

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ വിചാരണത്തടവുകാരനായി സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ പരിചരിക്കാന്‍ വ്യാഴാഴ്ച ഭാര്യ സൂഫിയ മദനി എത്തി.

തമിഴ്നാട് സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മദനിയ്ക്ക് ജയില്‍ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിന്റെ പിന്‍ബലത്തിലാണ് രാവിലെ 11മണിയോടെ സൂഫിയ ജയിലിനുള്ളില്‍ പ്രവേശിച്ചത്.

സൂഫിയയ്ക്കെതിരെ കോയമ്പത്തൂര്‍ മൂന്നാം ജുഡീഷ്യല്‍ മജിസ്ട്രേട്ട് പുറപ്പെടുവിച്ച അറസ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും നിലവിലുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയുള്ള സന്ദര്‍ശനമായതിനാല്‍ ഇവരെ അറസ്റുചെയ്യാന്‍ തമിഴ്നാട് പൊലീസിന് സാധിച്ചില്ല.

ചികിത്സയില്‍ക്കഴിയുന്ന മദനിയെ പരിചരിക്കുന്നതിനായി ഒരാളെ കൂടെ നിര്‍ത്താനാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇക്കാര്യം കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് മദനിയുടെ ഭാര്യയെ വിളിച്ചറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ 10ന് സൂഫിയ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ എത്തിയത്. പിന്നീട് ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം അവരുടെ വാഹനത്തില്‍ ജയില്‍ ആശുപത്രിയിലെത്തി.

മദനിയ്ക്ക് കഴിക്കാനുള്ള ഒരു ഡോസ് മരുന്ന് നല്‍കുന്നതിനുള്ള അനുവാദം മാത്രമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ആയുര്‍വേദ ചികിത്സാവേളയില്‍ ഭര്‍ത്താവിനൊപ്പം ഭാര്യയെ നിര്‍ത്തരുതെന്ന വിശ്വാസം കണക്കിലെടുത്താണിത്.

സൂഫിയയെ അറസ്റ് ചെയ്യരുതെന്ന് ഉന്നത തലങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതുകൊണ്ടാണ് അറസ്റുചെയ്യാതിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

2002 ഡിസംബര്‍ 26ന് മദനിയെ കാണാനെത്തിയ സൂഫിയ ജയില്‍ കവാടത്തില്‍ പരിശോധന നടത്തിയ പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും കൃത്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയതായുമാണ് കേസ്. കേസില്‍ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചശേഷം സൂഫിയ കോയമ്പത്തൂരില്‍ വന്നിട്ടില്ല.

പൊലീസിന്റെ അനുമതിയോടെ ഇപ്പോള്‍ സൂഫിയ ജയില്‍ സന്ദര്‍ശിച്ചതിനാല്‍ അറസ്റു ചെയ്യാനായി സൂഫിയയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പൊലീസിന്റെ വാദം പൊളിഞ്ഞു.

പൊലീസിന്റെ അറിവോടെ താന്‍ ജയില്‍ സന്ദര്‍ശിച്ചതായി സൂഫിയ രേഖാമൂലം ഹര്‍ജി നല്‍കിയാല്‍ കോടതി ഇവര്‍ക്കുമേലുള്ള അറസ്റ് വാറണ്ട് പിന്‍വലിക്കും. പര്‍ദ്ദ ധരിച്ച വനിതയായതിനാല്‍ ഹര്‍ജി നല്‍കാന്‍ സൂഫിയക്ക് കോടതിയില്‍ വരേണ്ട ആവശ്യമില്ലെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+