കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്വാശ്രയ നിയമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: സംസ്ഥാന സ്വാശ്രയ കോളജ് നിയമത്തിനെതിരെ എറണാകുളം ലിസി നഴ്സിംഗ് കോളജും ലൂര്‍ദ് നഴ്സിംഗ് കോളജും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സ്വാശ്രയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വാശ്രയ നിയമത്തിനെതിരെ മാനേജ്മെന്റുകള്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ വിഷയത്തില്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച തള്ളിയ സുപ്രിം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ ഉത്തരവിട്ടിരുന്നു.