Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി: മന്ത്രി

തൃശ്ശൂര്‍: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നപോകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് കടബാധ്യതയിലൂന്നിയ സര്‍ക്കാറായി മാറിയെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തലെന്നും തൃശ്ശൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ബജറ്റില്‍ പറയാത്ത കാര്യങ്ങള്‍ക്കു പണം ചെലവാക്കില്ല. അതേസമയം ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും.

കേരളത്തിനുള്ള കേന്ദ്രസര്‍ക്കാറിന്റെ റവന്യൂവിഹിതം വര്‍ദ്ധിപ്പിക്കണം. എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയങ്ങളനുസരിച്ചുള്ള വായ്പയേ വാങ്ങിക്കുകയുള്ളു- ഐസക് വ്യക്തമാക്കി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് സമ്പ്രദായം ഒരു വര്‍ഷത്തിനുള്ളില്‍ പരിഷ്കരിക്കും. ആസ്തി ബാധ്യതകളെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന അക്കൗണ്ടിംഗ് സമ്പ്രദായമാണ് കേരളത്തിനാവശ്യം.

കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള സ്റാന്‍ഡേര്‍ഡ് അക്കൗണ്ടിംഗ് സമ്പ്രദായം കേരളത്തിലും നടപ്പാക്കും. ഇതിനായി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സിലെ വിദഗ്ദ ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥികളുടെയും സേവനം ഉപയോഗിക്കും.

കേരളത്തിലെ 150 പഞ്ചായത്തുകളിലെ കണക്കുകല്‍ കൃത്യമാണ്. എന്നാല്‍ ചിലയിടങ്ങിളില്‍ നിരവധി വര്‍ഷത്തെ കണക്കുകള്‍ ബാക്കികിടക്കുകയാണ്. ഇതെല്ലാം ഏകീകരിച്ചാല്‍ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ-അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് സമ്പ്രദായം പരിഷ്കരിക്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ടി.എന്‍ മനോഹരന്‍, ചെയര്‍മാന്‍ എം. കന്തസ്വാമി എന്നിവര്‍ മന്ത്രിയ്ക്ക് ഉറപ്പുനല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+