കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: കേന്ദ്ര സംഘം പര്യടനം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനെത്തിയകേന്ദ്രസംഘം ബുധനാഴ്ച വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു.

ഉന്നതഉദ്യോഗസ്ഥരടങ്ങുന്ന ആറംഗ സംഘമാണ് രണ്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ആലപ്പുഴ ജില്ലയിലെ കടലാക്രമണ ബാധിത പ്രദേശമായ നീര്‍ക്കുന്നം കടപ്പുറം, ഇവിടത്തെ താല്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍, കൃഷി നാശം സംഭവിച്ച കുട്ടനാടന്‍ പാടശേഖരങ്ങള്‍ എന്നിവിടങ്ങിളില്‍ സന്ദര്‍ശനം നടത്തി.

കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ കടലാക്രമണപ്രദേശങ്ങലിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സംഘാംഗങ്ങള്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഈ ജില്ലകളിലെയെല്ലാം ജില്ലാ അധികൃതരുമായി സംഘം ചര്‍ച്ചനടത്തിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ആലപ്പുഴ ജില്ലയില്‍ മാത്രം 58കോടിയിലധികം രൂപയുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. ബാക്കി ജില്ലകളില്‍ സംഘം വ്യാഴാഴ്ച പര്യടനം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X