കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപൂജയ്ക്കായി ശബരിമല നടതുറന്നു

  • By Staff
Google Oneindia Malayalam News

ശബരിമല: കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു. ജൂണില്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ അശുദ്ധി ഒഴിവാക്കുന്നതിനായി ശുദ്ധികലശപൂജകള്‍ നടത്തിയ ശേഷമാണ് മാസപൂജയ്ക്കായി നടതുറന്നത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് തന്ത്രി കണ്ഠര് മോഹനരുടെയും മേല്‍ശാന്തി എം. സുകുമാരന്‍ നമ്പൂതിരിയുടെയും മുഖ്യകര്‍മ്മികത്വത്തില്‍ ശുദ്ധികലശ കര്‍മ്മങ്ങള്‍ നടത്തി. തുടര്‍ന്ന് 5.30ന് നടതുറന്നു.

തിങ്കളാഴ്ച നെയ്യഭിഷേകമുള്‍പ്പെടെയുള്ള പതിവ് പൂജകള്‍ തുടങ്ങും. ഇത്തവണ നടതറന്നിരിക്കുന്ന എല്ലാദിവസവും ഉദയാസ്തമന പൂജയും പടിപൂജയുമുണ്ട്.

പതിവു പൂജകള്‍ക്കു പുറമെ 18മുതല്‍ നടയടയ്ക്കും വരെ എല്ലാദിവസവും സഹസ്രകലാഭിഷേകം നടക്കും.

18ന് കളഭാഭിഷേകവും 21ന് മാളികപ്പുറം പൂജയും നടക്കും അന്ന് രാത്രി 10ന് നടയടയ്ക്കും. ശബരിമലയില്‍ ഇത്തവണ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X