Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ അഴിമതി പരിശോധിക്കാന്‍ സമിതി

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും ക്രമക്കേടും പരിശോധിക്കാന്‍ സംസ്ഥാന തല സമിതി രൂപീകരിച്ചതായി സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സ്ഥാപനങ്ങളില്‍ വന്‍ തോതില്‍ അഴിമതി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. വായ്പ നല്‍കിയ ഇനത്തില്‍ സംസ്ഥാന സഹകരണ ബാങ്കില്‍ വന്‍ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേട് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. 300 മുതല്‍ 500 കോടി രൂപ വരെയാണ് ക്രമക്കേട് നടന്നത്.

14 ജില്ലാ സമിതികളും ഇവയുടെ ഏകീകരണത്തിന് ഒരു സംസ്ഥാനതല സമിതിയുമാണ് രൂപീകരിച്ചത്. ജില്ലാ തല സമിതികള്‍ 45 ദിവസത്തിനകം സംസ്ഥാനതല സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനതല സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം.

പ്രതികാര ബുദ്ധിയോടെ സഹകരണ സ്ഥാപനങ്ങള്‍ പിരിച്ച് വിടില്ല. സംസ്ഥാന സഹരണബാങ്കിലെ അഴിമതിക്ക് കൂട്ടുനിന്നതിനാണ് താന്‍ ഐഎഎസ് ഓഫീസറെ വിമര്‍ശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+