കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടനം: ഇ-മെയില്‍ അയച്ചതിന് വിദ്യാര്‍ഥി അറസ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സിമിയുടെ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറിയാണെന്ന് ഭാവിച്ച് മുംബൈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിക്കുന്ന ഇ-മെയില്‍ ഒരു ഹിന്ദി പത്രത്തിന് അയച്ചതിന് ദില്ലിയില്‍ ഒരു വിദ്യാര്‍ഥി അറസ്റിലായി.

ദില്ലി ചോള പ്രദേശത്ത് താമസിക്കുന്ന പത്തൊമ്പതുകാരനായ സുമിത് തമ്രാകറാണ് ജൂലൈ 16ന് പത്രത്തിന് ഇ-മെയില്‍ അയച്ചതിന് പിടിയിലായത്. 12-ാം ക്ലാസ് വിദ്യാര്‍ഥിയായ സുമിത് അയച്ച ഇ-മെയിലില്‍ ഒരു ക്ഷേത്രത്തിന്റെ കാണിക്ക പെട്ടിയിലിട്ട കത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഈ കത്ത് പൊലീസ് കണ്ടെടുത്തു.

മുംബൈ സ്ഫോടനം ഒരു സൂചന മാത്രമാണെന്നും കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ ഭോപാലില്‍ നടക്കുമെന്നും കത്തില്‍ പറയുന്നു.

ഇ-മെയില്‍ അയച്ച സൈബര്‍ കഫേ കണ്ടെത്തിയ പൊലീസ് തുടര്‍ന്ന് സുമിതിനെ അറസ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ കത്തിലെ കൈയക്ഷരം സുമിതിന്റേതാണെന്ന് പരിശോധനയില്‍ വ്യക്തമായി.

വിവാദം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇ-മെയില്‍ അയച്ചതെന്ന് സുമിത് പൊലീസിനോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X