കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രപദ്ധതികളില്‍ പൂര്‍ണസ്വാതന്ത്യ്രം നല്‍കും: ആലുവാലിയ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ആസൂത്രണ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്യ്രം നല്‍കുമെന്ന് കേന്ദ്ര ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ പറഞ്ഞു.

പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിന്റെ പ്രയോജനം അര്‍ഹരായ ഗ്രാമീണര്‍ക്കു കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

11-ാം പഞ്ചരവത്സര പദ്ധതിയുടെ കരട് സമീപനരേഖയെപ്പറ്റി ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമനന്ത്രിമാരുടെയും ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആലുവാലിയ.

കേന്ദ്ര പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാനുള്ള വിവേചനാധികാരം നല്‍കണമെന്നും കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക സംസ്ഥാനമായ കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാണ്യവിളകളെയാണ്. കേരളത്തിലെ രണ്ട് വിളള്‍ക്കാണ് കേന്ദ്രത്തിലെ വില സ്ഥിരതാ ഫണ്ടിന്റെ ഗുണം ലഭിക്കുന്നത്. ഈ വില സ്ഥിരതാ ഫണ്ട് മറ്റ് വിളകള്‍ക്ക് കൂടി പ്രയോജനപ്പെടുത്തക്ക രീതിയിലാക്കണം-വി.സ് ആവശ്യപ്പെട്ടു.

പൊതു സ്വകാര്യ പങ്കാളിത്തം എന്ന ആശയത്തെ കേരളം എതിര്‍ത്തു. കേരളം കാര്‍ഷിക മേഖലയ്ക്കും പരമ്പരാഗത വ്യവസായ മേഖലയ്ക്കും വേണ്ടി വാദിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത് കര്‍ഷക തൊഴിലാളികള്‍ക്ക് ത്രിതീയ മേഖലകളിലും ദ്വിദീയ മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന തരത്തിലുള്ള മാറ്റം ഉണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികള്‍ മുന്നോട്ട് വയ്ക്കണമെന്നാണ്.

കര്‍ണാടകയിലെ കാര്‍ഷിക രംഗത്ത് ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. അതുകൊണ്ട് ദാരിദ്യ്രത്തിന്റെ സ്ത്രൈണവത്കരണം എന്ന പ്രശ്നം കര്‍ണാടക മുഖ്യമന്ത്രി അവതരിപ്പിച്ച പ്രഭാഷണത്തില്‍ മുഖ്യ വിഷയമായി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാന്‍ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കര്‍ണാടകം ആവശ്യപ്പെട്ടു.

ഇതിന് സമാനമായ നിര്‍ദേശങ്ങളാണ് മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ കേരളം കാതലായ ചില വിയോജിപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. തൊഴില്‍ വളര്‍ച്ച കൂട്ടാതെയും ദാരിദ്യ്രം കുറയ്ക്കാതെയുമുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് അര്‍ത്ഥമില്ലെന്നും കേരളം അഭിപ്രായപ്പെട്ടു.

തൈക്കാട് ഗസ്റ് ഹൗസില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പുറമേ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡോ. വൈ.എസ്.രാജശേഖരറെഡ്ഡി, പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ ശനിയാഴ്ച ബജറ്റായതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രി ഡോ. എം.കരുണാനിധി സമ്മേളനത്തിനെത്തിയിട്ടില്ല. അദ്ദേഹത്തിന് പകരം ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X