സുനാമി മുന്നറിയിപ്പ് കേന്ദ്രം അടുത്ത വര്‍ഷം
കൊച്ചി:സുനാമി പഠനഗവേഷണ രംഗത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനു സമീപമുള്ള മറ്റേതൊരു രാജ്യത്തേക്കാളുമധികം ഇന്ത്യ വളര്‍ച്ച പ്രാപിച്ചിരുക്കുന്നുവെന്ന് സുനാമി ഗവേഷകനായ കാനഡ ഓട്ടോവ സര്‍വ്വകലാശാലയിലെ ഡോ. ടാഡ് എസ് മൂര്‍ത്തി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകാലാശാലയിലെ സുനാമി പഠനം കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓഷ്യന്‍ ഡവലപ്പ്മെന്റിന്റെ ഭാഗമായി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റം സുനാമി ഗവേഷണരംഗത്തെ ഇന്ത്യയുടെ മികച്ച കാല്‍വെയ്പാണ്. 2007 സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും
സുനാമി മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ അവര്‍ക്ക് അനുവാദമുള്ള അത് ലഭ്യമായിക്കഴിഞ്ഞാല്‍ ജനങ്ങളെ അറിയിക്കുകയും മുന്‍കരുതല്‍ നടപടികളെടുക്കുകയും ചെയ്യേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.
വിവരസാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചിരുക്കുന്ന ഈ കാലഘട്ടിത്തില്‍ പഠന കേന്ദ്രങ്ങള്‍ എവിടെ സ്ഥിതിചെയ്താലും മുന്നറിയിപ്പുണ്ടെങ്കില്‍ അത് ജനങ്ങളെ അറിയിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല- മൂര്‍ത്തി പറഞ്ഞു.
കൊച്ചി സര്‍വ്വകലാശാലയിലെ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടെ സുനാമി ദുരന്തത്തിനെതിരെയുള്ള മുന്‍കരുതല്‍നടപടികള്‍ക്ക് കേരളത്തിലും തുടക്കമായി.
സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ചീഫ് കോ-ഓര്‍ഡിനേറ്ററും സുനാമിസെല്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.കെ.ടി ദാമോധരന്റെ നേതൃത്വത്തിലാണ് പഠനവിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്.
സുനാമി തിരകളുടെ ഉത്ഭവസ്ഥാനവും തിരകളുടെ രീതികളും പഠനവിധേയമാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനാവശ്യമായ മോഡലുകള്‍ കേന്ദ്രത്തില്‍ തയ്യാറാക്കും.
ഭൂകമ്പം അറിയുന്നതിനുള്ള സീസ്മിക് സ്റേഷനും തിരമാലകളുടെ തീവ്രത അറിയുന്നതിനുള്ള ടൈഡല്‍ ഗേജും ഇതിനൊപ്പം സ്ഥാപിക്കും. കേരള തീരത്തെ സുനാമിയുടെ ഹോട്ട് സ്പോട്ടുകള്‍ രേഖപ്പെടുത്താനും ശ്രമം നടത്തും.
സുനാമിയില്‍ നാശം സംഭവിച്ച ആലപ്പാട്, ആറാട്ടുപുഴ, എടവനക്കാട് പ്രദേശത്തെയും പഠനവിധേയമാക്കും. എടവനക്കാട് കടലിന്റെ അടിത്തട്ടിലെ ആഴവും ചരിവും അളക്കാനും ശ്രമം നടത്തുമെന്ന് അധികൃതര്‍ പറയുന്നു.
സമുദ്രത്തെ നിരന്തരമായി നീരീക്ഷിച്ച് സുനാമിപോലുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനാണ് ശ്രമം. സുനാമി പ്രവചനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്തവര്‍ഷത്തോടെ ഡാര്‍ട്ട് സംവിധാനം തയ്യാറാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സമുദ്ര ഗവേഷണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമാക്കി കൊച്ചി സര്‍വ്വകലാശാലയിലെ സുനാമി പഠനകേന്ദ്രത്തെ മാറ്റാനാണ് ശ്രമം. പ്രോ.വൈസ് ചാന്‍സലര്‍ ഡോ. എന്‍.ഡി ഈശാനു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ സജീവ്, ഡോ.കെ.ടി ദാമോധരന്‍ എന്നിവര്‍ പങ്കെടുത്തു.