കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് നിയമം ഭേദഗതി ചെയ്യും:കോടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കസ്റഡി മരണം നിയന്ത്രിക്കാന്‍ പൊലീസ് നിയമം ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഭേദഗതി പ്രകാരം കസ്റഡി മരണം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. സംഭവം ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കും.

കസ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു

ശബരിമല തന്ത്രി കണ്ഠര് മോഹനരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപിയോട് വിശദാംശം ആവശ്യപ്പെട്ടിട്ടുണ്ട്. കന്നഡ താരം ജയമാലയുമായി ബന്ധപ്പെട്ട വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും- മന്ത്രി വ്യക്തമാക്കി.

ടൂറിസം വികസനത്തിന് സംസ്ഥാനത്തെ നിക്ഷേപ സംരംഭകര്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ സെല്‍ രൂപീകരിക്കും-ടൂറിസം വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X