കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദ് യാദവ് ഐഐഎമ്മില്‍ പഠന വിഷയം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഇംഗ്ലീഷ് ആനുകാലികങ്ങള്‍ക്ക് ലാലു പ്രസാദ് യാദവ് എന്നും കൗതുക കഥാപാത്രമായിരുന്നു. അത് പലപ്പോഴും പരിഹാസം വരെ ചെന്നെത്തി. എന്നാല്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്-അഹമ്മദാബാദ് ലാലു പ്രസാദ് യാദവ് എന്ന റെയില്‍വെ മന്ത്രിയെ കാണുന്നത് മറ്റൊരു വീക്ഷണകോണിലാണ്. മാനേജ്മെന്റ് സിദ്ധാന്തങ്ങളുടെ തലനാരിഴ കീറുന്ന ഐഐഎമ്മിന് ലാലു ഇന്ന് പഠനവിഷയമാണ്!

ഇന്ത്യന്‍ റെയില്‍വെയുടെ വിജയകഥക്കു പിന്നില്‍ ലാലുവിന്റെ കോര്‍പ്പറേറ്റ് വീക്ഷണവും ചുറുചുറുക്കുള്ള സമീപനവുമുണ്ടെന്നാണ് ഐഐഎമ്മിന്റ വിലയിരുത്തല്‍.

റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ ലാലു കൊണ്ടുവന്ന മാറ്റങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന് വന്‍ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് ഇന്ത്യന്‍ റെയില്‍വേ ശൃംഖലയെ കുറിച്ച് സൂക്ഷ്മമായ ഗവേഷണം നടത്തുന്ന ഐഐഎം-എ പ്രൊഫസര്‍ ജി.രഘുരാമന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അദ്ദേഹം തന്റെ കേസ് സ്റഡി അവതരിപ്പിച്ചു.

റെയില്‍വേ വകുപ്പിന് ലാലു നവോന്മേഷമാണ് പകര്‍ന്നതെന്ന് രഘുരാമന്‍ അഭിപ്രായപ്പെടുന്നു. വകുപ്പിന് ഒരു കോര്‍പ്പറേറ്റ് വീക്ഷണം ലാലു സമ്മാനിച്ചെന്നാണ് രഘുരാമന്റെ വിലയിരുത്തല്‍. വളരെ വേഗത്തിലും പുതുമ നിറഞ്ഞതുമായ ആശയങ്ങളിലൂടെ റെയില്‍വേയുടെ വളര്‍ച്ചയെ മുന്നോട്ടുനയിക്കുകയാണ് ലാലു ചെയ്തത്. കാര്‍ഗോ നിരക്കില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാക്കി.

റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്ര വേഗത്തില്‍ ഒരു മന്ത്രിയും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ലെന്ന് രഘുരാമന്‍ ചൂണ്ടിക്കാട്ടി. റെയില്‍വേയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇനിയും നടപടികളുണ്ടാവേണ്ടതുണ്ടെന്നും ലാലുവിന് അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഘുരാമന്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തെ ബീഹാറിലെ കെടുകാര്യസ്ഥതക്ക് കുപ്രസിദ്ധനായ ലാലു ഇപ്പോഴത്തെ ദൗത്യം തന്റെ കഴിവുകള്‍ തെളിയിക്കാനും പ്രതിഛായ മാറ്റാനുമുള്ള അവസരമായാണ് കാണുന്നതെന്നും രഘുരാമന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X