കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ സ്ഫോടനം: രണ്ടു പേര്‍ കൂടി അറസ്റില്‍
മുംബൈ: ജൂലൈ 11ന് മുംബൈയിലുണ്ടായ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു. നിരോധിക്കപ്പെട്ട സിമിയിലെ അംഗങ്ങളായ സമീര്‍ ഷെയ്ഖ്, സൊഹെയ്ല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
ലഷ്കര്‍ ഇ തോയിബയുടെ മഹാരാഷ്ട്ര കമാന്ററുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ഒരു വ്യവസായിയാണ് ഈ കമാന്ററെന്നാണ് അറിയുന്നത്.
ഇവര്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചനയ്ക്കും പാകിസ്ഥാനില്‍ തീവ്രവാദി പരിശീലനം നേടിയതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം ഇവര്‍ക്ക് മുംബൈ ബോംബ് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസിന് ഉറപ്പായിട്ടില്ല.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവരില്‍ നിന്നും സുപ്രധാനമായ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു.