കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കപ്പ് മരണം അപമാനകരം: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ലോക്കപ്പ് മരണങ്ങള്‍ തുടരുന്നത് അപമാനകരമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

പൊലീസ് കാടത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വേദിയിലിരിക്കേയാണ് വി.എസ് പൊലീസ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചത്. കാലങ്ങളായി പൊലീസിനെപ്പറ്റി ജനങ്ങളുടെ മനസ്സിലുണ്ടായിരിക്കുന്ന ധാരണ മാറ്റണം.

അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പൊലീസിന്റെ ചുമതല. ഈ ധര്‍മ്മം സേന നിറവേറ്റിയേ മതിയാകൂ. ഇതിനായി പരിശീലനം നല്‍കി സ്വഭാവശുദ്ധിയോടെ ജനങ്ങളെ സേവിക്കുന്നവാരാക്കി പൊലീസുകാരെ മാറ്റിയെടുക്കും.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലോക്കപ്പ് മരണങ്ങള്‍ക്കെതിരെ പോരാടിയവരാണ് എല്‍ഡിഎഫ്. എന്നിട്ട് എല്‍ഡിഎഫ് ഭരണകാലത്തും അതാവര്‍ത്തിക്കുകയെന്നത് ലജ്ജാകരമാണ്. ഇപ്പോള്‍ നടക്കുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളും മരണങ്ങളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. - മുഖ്യമന്ത്രി പറഞ്ഞു.

വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ലോക്കപ്പ് മരണങ്ങളും മര്‍ദ്ദനങ്ങളും അനുവദിക്കില്ലെന്ന് ആഭ്യന്തരമമന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.

അതുകൊണ്ടാണ് ആരോപണം ഉണ്ടായ ഉടന്‍തന്നെ ഉത്തരവാദികളായവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി അന്വേഷണം ആരംഭിച്ചത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X