കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെ കുറിച്ച് നയം ജനങ്ങളില്‍ സംശയം: കോടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ കസ്റഡി മരണങ്ങള്‍ പൊലീസിന്റെ സദുദ്ദേശത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാകാനിടവരുത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ഒരു കാരണവശാലും മൂന്നാം മുറകളും ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ ഇനിയുണ്ടാവാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു- മന്ത്രി പറഞ്ഞു. വിവിധ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥന്മാരുമായി തിരുവനന്തപുരത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഗസ്റ് ഒന്ന്മുതല്‍ ഓരോ പൊലീസ് സ്റേഷനിലും എട്ട് മണിക്കൂര്‍ ജോലിസമയം പരീക്ഷിക്കും. ഓരോ ജില്ലയിലും ഒരു സ്റേഷന്‍ എന്ന നിലയിലാണ് ഈ രീതി നടപ്പാക്കുക. പ്രധാനപ്പെട്ട പലകേസുകളിലെ പ്രതികളെയും അറസ്റ്ചെയ്യാനും മറ്റ് പല കേസുകളും തെളിയിക്കാനും ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്- മന്ത്രി വിലയിരുത്തി.

നിയമവുരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെയും നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമേ പൊലീസ് കൈകാര്യം ചെയ്യാന്‍ പാടുള്ളു. സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ ഓണത്തിന് മുമ്പുതന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപികരിക്കും- അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X