Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കില്ല

ദില്ലി: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സ്വാശ്രയ പ്രശ്നത്തിലെ ഹൈക്കോടതി വിധിയോടെ വെട്ടിലായ സംസ്ഥാന സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്.

സുപ്രിം കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സീറ്റു വര്‍ദ്ധന നടപ്പാക്കാനാവൂ എന്ന് ഈ ആവശ്യവുമായി തന്നെ കണ്ട സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് അറിയിച്ചു.

കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് 50 സീറ്റുകള്‍ വീതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സീറ്റു വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നേരത്തേതന്നെ നിരസിച്ചിരുന്നു.

അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ്, സിടി സ്കാന്‍ സൗകര്യമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് സീറ്റു വര്‍ദ്ധന അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളായി ഉന്നയിക്കുന്നതെന്ന് രാംദാസുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതി വ്യക്തമാക്കി.

മെഡിക്കല്‍ കൗണ്‍സില്‍ ഉന്നയിച്ചിട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വികീരിച്ചതായും വകുപ്പുതല പ്രമോഷന്‍ കമ്മറ്റി ചേര്‍ന്ന് ഉദ്യോഗക്കയറ്റം നല്‍കേണ്ട ഡോക്ടര്‍മാരുടെ ലിസ്റ് തയ്യാറാക്കിക്കഴിഞ്ഞതായും കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ശ്രീമതി വ്യക്തമാക്കി.

സ്വാശ്രയ കേസിലെ ഹൈക്കോടതി വിധി മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിരിക്കെ സ്വാശ്രയ നിയമമനുസരിച്ച് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാലാണ് ഇവര്‍ക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാനായി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഇവരുടെ പ്രവേശനം ഉറപ്പവരുത്താന്‍ സര്‍ക്കാര്‍ അലോചിച്ചത്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യച്ചൂരിയും വൃന്ദാകാരാട്ടും നേരത്തെ രാംദാസിനെ കണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി.

കേസ് സുപ്രിം കോടതിയുടെ പരിഗണനിയിലായിരിക്കെ കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് രാംദാസ് സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് ഉറപ്പു നല്‍കിയതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ തീരുമാനങ്ങളെടുപ്പിക്കാനുള്ള ശ്രമങ്ങളും സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

മെഡിക്കല്‍ രംഗത്തെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ലീവ് അനുവദിക്കുന്നത് നിയന്ത്രിക്കാനും മറ്റ് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായും ശ്രീമതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+