For Daily Alerts
നിയമന നിരോധനം ഉണ്ടാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് നിയമന നിരോധനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടറോഠും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടും. യോഗ്യതാടിസ്ഥാനത്തില്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒഴിവുകള്‍ നികത്തും- മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്സി എംപ്ലോയീസ് യൂണിയന്റെ 33-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി നിലവില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 15 പേര്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വി.എസ് പറഞ്ഞു.