മുസ്ലീം ലീഗ് നേതൃയോഗം തുടരുന്നു
തൃശൂര്‍: സംസ്ഥാന മുസ്ലീം ലീഗ് നേതൃയോഗം തൃശൂരില്‍ തുടരുന്നു. ചീത്ത പേരുണ്ടാക്കിയവര്‍ നേതൃസ്ഥാനത്ത് തുടരരുതെന്ന് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നു.
ഒന്നില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ഒരാള്‍ വഹിക്കരുതെന്ന ആവശ്യവും പ്രതിനിധികളില്‍ നിന്നുണ്ടായിട്ടുണ്ട്. മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ലീഗ് ഭാവിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമായും നാല് പ്രമേയങ്ങളാണ് യോഗത്തില്‍ അവതരിപ്പിക്കുക.
സാമ്പത്തിക ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ശനിയാഴ്ച തുടങ്ങിയ ഗോം ഞായറാഴ്ച വൈകീട്ട് സമാപിക്കും.
മുസ്ലീം ലീഗ് നേതാവ് പാണക്കാട് ശിഹാബ് അലി തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം കാരണം അദ്ദേഹം യോഗത്തിനെത്തിയില്ല.
പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ.മുനീര്‍, അബ്ദുള്‍ സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications