സുന്ദര്‍ മാസ്റര്‍ വധം: 13പ്രതികളെയും വെറുതെവിട്ടു
തലശ്ശേരി: സിപിഎം പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പാനൂര്‍ കുറ്റേരിയിലെ സുന്ദര്‍ മാസ്റര്‍ (45) വധക്കേസിലെ 13പ്രതികളെയും വെറുവിട്ടുകൊണ്ട് കോടതി ഉത്തരവായി.
അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എ വിജയനാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. കോടതി വെറുതെവിട്ട 13പേരും ബിജെപി, ആര്‍എസ് എസ് പ്രവര്‍ത്തകരാണ്.
1998നവംബര്‍ രണ്ടിന് വൈകീട്ട 6.15ന് കുറ്റേരിയില്‍ വെച്ചാണ് ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായ സുന്ദരന്‍ മാസ്ററെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
കേസില്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിലെ ഒന്നാം സാക്ഷിക്കെതിരെ നടപിട സ്വീകരിക്കുമെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
മൊട്ടപ്പറമ്പത്ത് സുരേഷ്, മീത്തസെ പുതിയോട്ടു വിജയന്‍, പുത്തം പൊട്ടിയപറമ്പ് ചന്ദ്രന്‍, എടച്ചോളി രാജന്‍, കാട്ടിന്റവിട ശശി, പുതിയോട്ട് അനീഷ്, പുതിയോട്ട് ബാബു, കുയ്യാണ്ടിയില്‍ മഹേഷ്, കക്കാടന്‍ സുരേന്ദ്രന്‍, തയ്യില്‍ ദാമോദരന്‍, മൊട്ടമ്മല്‍ ഷാജി, കാരുള്ളതില്‍ സുനില്‍, പാറോളി താഴെകുനിയില്‍ ജയകൃഷ്ണന്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.












Click it and Unblock the Notifications