കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ഇറക്കുമതി നിയന്ത്രിക്കാന്‍ നടപടിയെടുക്കും: പവാര്‍

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക വിളകള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കാന്‍ വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് സംയുക്ത നീക്കം നടത്തുമെന്നും കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ കേന്ദ്രം എഴുതിത്തള്ളുമെന്നും കേന്ദ്രകൃഷി മന്ത്രി ശരദ് പവാര്‍.

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധികള്‍ നേരിട്ടറിയുന്നതിനായി ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വയനാട് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. വയനാടിനെ രക്ഷിക്കാന്‍ കേന്ദ്രം മുന്‍കയ്യെടുക്കും-പവാര്‍ വ്യക്തമാക്കി.

കാര്‍ഷിക വിളകളുടെ ഇറക്കുമതി പ്രതിസന്ധിയ്ക്ക് കാരണമാകുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൃഷി വകുപ്പിന് മാത്രമായി ഒന്നുംചെയ്യാനില്ല.

വാണിജ്യ മന്ത്രാലയവും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും സംയുക്തമായ ശ്രമങ്ങളിലൂടെ മാത്രമേ കാര്‍ഷി പ്രശ്നം പരിഹരിക്കാന്‍ കഴിയൂ- മന്ത്രി പറഞ്ഞു.

കാര്‍ഷിക പ്രതിസന്ധി രാജ്യത്തിന്റെ മൊത്തം പ്രശ്നമാണ്. രണ്ടുവര്‍ഷത്തനുള്ളില്‍ രാജ്യത്ത് 60,000ത്തില്‍പരം ആളുകള്‍ ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് കാഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചില പ്രധാന തീരുമാനങ്ങള്‍ ഒരുമാസത്തനകം കൈക്കൊള്ളും. കൃഷിയോടൊപ്പം തന്നെ കര്‍ഷകര്‍ മറ്റ് വരുമാനമാര്‍ഗങ്ങള്‍ കൂടി കണ്ടെത്തണം-അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്വകാര്യ പണമിടപാടുകാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് കേരളത്തിലും നടപ്പിലാക്കും.

കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കും. കാര്‍ഷിക നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ അത് സംസ്ഥാനസര്‍ക്കാറുകളോടു കൂടി ആലോചിച്ചുകൊണ്ടു നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം.പി വീരേന്ദ്രകുമാര്‍ എം.പി നിര്‍ദ്ദേശിച്ചു.

നാണ്യവിളകളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും വയനാടിന് മാത്രമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വി ശ്രേയാംസ് കുമാര്‍ എംഎല്‍എ, പി. കൃഷ്ണപ്രസാദ് എംഎല്‍എ എന്നിവരും ചര്‍ച്ചിയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X