കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനുള്ള കാര്‍ഷിക പാക്കേജ് ഉടന്‍: സോണിയ

  • By Staff
Google Oneindia Malayalam News

ദില്ലി: കാര്‍ഷിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ തന്നെ കാര്‍ഷിക സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അറിയിച്ചു.

രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം നൈനിറ്റാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയാഗാന്ധി. കാര്‍ഷിക പ്രതിസന്ധിയാണ് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനയാണ് ഹരിത വിപ്ലവമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സോണിയ പറഞ്ഞു.

ഹരിതവിപ്ലവം ഭക്ഷ്യരംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ സഹായിച്ചു. അതിന് ശേഷം ധവള വിപ്ലവും രാജ്യത്തെ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തി. ഏറ്റവുമധികം ക്ഷീരോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.

എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ കാര്‍ഷിക രംഗം പ്രതിസന്ധിയെ നേരിടുകയാണ്.

പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. രാജ്യുത്തുടനീളം പല കര്‍ഷകരും കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ചകളും നടത്തിയിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.

ഈ രംഗത്ത് ഏറെക്കാലമായി നവീകരണമൊന്നും നടന്നിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിന് മുന്‍ഗണന നല്‍കുമെന്നും സോണിയ പറഞ്ഞു.

ആഭ്യന്തര സുരക്ഷ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. മഹാരാഷ്ട്രയിലെ സ്ഫോടനം, ആന്ധ്രാപ്രദേശിലെ നക്സല്‍ ആക്രമണം തുടങ്ങിയ വിഷയങ്ങളും സംസ്ഥാനങ്ങള്‍ക്കിടയില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും യോഗം ഗൗരവത്തോടെ ചര്‍ച്ചചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X