തന്ത്രി കേസ്: ബച്ചു റഹ്മാന്‍ കീഴടങ്ങി
തിരുവനന്തപുരം: തന്ത്രി കേസിലെ മുഖ്യപ്രതി ബച്ചു റഹ്മാന്‍ കൊച്ചി സെന്‍ട്രല്‍ സ്റേഷനില്‍ കീഴടങ്ങി. താന്‍ ഒരാഴ്ചയായി എറണാകുളത്തുതന്നെയുണ്ടായിരുന്നുവെന്ന് ബച്ചു വാര്‍ത്താലേഖകരോട് പറഞ്ഞു.
കോടതിയില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തിങ്കളാഴ്ച ചാനലുകള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇയാള്‍ വ്യക്തമാക്കി. അഡ്വക്കറ്റ് ഷാജിമോനോടൊപ്പം സ്റേഷനിലെത്തിയ ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
കോടതി നിര്‍ദ്ദേശിച്ച പ്രകാരം താന്‍ ചൊവ്വാഴ്ച കീഴടങ്ങുമെന്ന് തിങ്കളാഴ്ച വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ബച്ചു അറിയിച്ചിരുന്നു.
ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റില്‍ നടന്നതു മുഴുവന്‍ തന്ത്രി ആസൂത്രണം ചെയ്ത നാടകത്തിന്റെ ഭാഗമാണെന്നും അഭിമുഖത്തില്‍ ബച്ചു വെളിപ്പെടുത്തി. ഒളിവില്‍ക്കഴിഞ്ഞ 42ദിവസവും താന്‍ കാസര്‍കോട്ടുതന്നെയുണ്ടായിരുന്നു.
ഒളിവില്‍ക്കഴിയാന്‍ പണം തന്ന് സഹായിച്ചത് തന്ത്രിയാണ്. തന്ത്രി സഹായികള്‍ മുഖേന തന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനും അറിയാവുന്നതാണ്- ബച്ചു വ്യക്തമാക്കി.
ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റിലെ സംഭവത്തിന് 20ദിവസംമുപ് വിജില്‍ മുഖേനയാണ് തന്ത്രിയെ പരിചയപ്പെടുന്നത്. ഒരു നാടകം കളിക്കാന്‍ തയ്യാറുള്ള ആളുകളെ എറണാകുളത്തുനിന്നോ കാസര്‍കോടുനിന്നോ എത്തിച്ചുകൊടുക്കണമെന്ന് തന്ത്രിയാണ് ആവശ്യപ്പെട്ടത്.
അതനുസരിച്ചാണ് ആളുകളെ ഏര്‍പ്പാടാക്കിയത്. സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളി തന്ത്രിതന്നെയാണ്. എന്നാല്‍ എല്ലാം തന്റെ പേരിലാക്കി തന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. തന്ത്രിയ്ക്കെതിരായ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ട്- ബച്ചു അവകാശപ്പെട്ടു.
നാടകം പാളിപ്പോടതിന് തന്ത്രിതന്നെയാണ് ഉത്തരവാദിയെന്നും ഇയാള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications