ആന്റണി രാഷ്ട്രീയം വിടണം: കരുണാകരന്‍
കോഴിക്കോട്: മാറാട് വീണ്ടും കലാപമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടില്ലെന്ന അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവന അദ്ദേഹം ആ സ്ഥാനത്തിന് അനുയോജ്യനായിരുന്നില്ലെന്നതിന്റെ തെളിവാണെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
മുഖ്യമന്ത്രിയായിരിക്കെ ഇത്തരത്തില്‍ നിരുത്തരവാദ പരമായി പെരുമാറിയ ആന്റണി രാഷ്ട്രീയം വിടണമെന്നും കരുണാകരന്‍ പറഞ്ഞു. കോഴിക്കോട്ടു നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
മാറാട് പ്രശ്നത്തില്‍ ജനങ്ങളോട് മാപ്പ് പറയേണ്ടതാരാണെന്ന കാര്യത്തില്‍ ആന്റണിയും വി.എസും തര്‍ക്കം നടത്തുകയല്ല വേണ്ടത്.
മാറാട് നിവാസികളുടെ മനസിലുള്ള ഭീതിയും അകല്‍ച്ചയും അവസാനിപ്പിക്കാന്‍ എന്ത് വഴിയാണ് സ്വീകരിക്കേണ്ടതെന്നാലോചിക്കുകയാണ് വേണ്ടത്.
ഈ വിഷയത്തില്‍ ആന്റണിയെ ശരിപ്പെടുത്തുകയെന്നതാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ നാശത്തിന് കാരണം മാറാട് സംഭവമാണെന്ന് കെ. മുരളീധനര്‍ അഭിപ്രായപ്പെട്ടു.
അവിടെ മരിച്ചുവീണ് ആത്മാക്കളുടെ ശാപം നിലനില്‍ക്കുന്നിടത്തോളംകാലം യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കഴിയില്ല.
ഡിഐസിയില്‍ നിന്ന് ആളെപ്പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ശ്രമിക്കുകയാണ്. ചിലരൊക്കെ അവരുടെ വലയില്‍പ്പെട്ടിട്ടുണ്ട്-മുരളീധരന്‍ പരിഹസിച്ചു.












Click it and Unblock the Notifications