ചിക്കന്‍ഗുനിയ ടൂറിസത്തെ ബാധിച്ചിട്ടില്ല: മന്ത്രി
തിരുവനന്തപുരം: ചിക്കന്‍ഗുനിയ രോഗം റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തേയ്ക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടില്ലെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയസഭയെ അറിയിച്ചു.
ചിക്കന്‍ഗുനിയ രോഗബാധ കായലോര വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. അതേ സമയം കേരളത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല.
ഈ സീസണില്‍ അഞ്ച് ലക്ഷം സഞ്ചാരികളെങ്കിലും സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനവരി മുതല്‍ ജൂണ്‍ വരെ 2.23 ലക്ഷം സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്.
ബാക് വാട്ടര്‍ ടൂറിസം മേഖലയില്‍ മാത്രമായി 300കെട്ടുവള്ളങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയുടെ വരുമാനത്തെപ്പറ്റി കൃത്യമായ കണക്കില്ല.
എന്നാല്‍ രോഗബാധ ഈ മേഖലയെ ബാധിച്ചിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല-മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications