കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തക്ഷേത്രമായ ആറ്റുകാല്‍ ഭഗവതിക്ഷേത്രവും അവിടത്തെ പ്രധാന ഉത്സവമായ ആറ്റുകാല്‍ പൊങ്കാലയും ഗിന്നസ് ബുക്കിലേയ്ക്ക്.

അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ഗിന്നസ് ലോക റെക്കോര്‍ഡിലെ 89ാം പേജിലാണ് ആറ്റുകാലമ്മയുടെ ഉത്സവമായ പൊങ്കാല മഹോത്സവം സ്ഥാനം പിടിച്ചിരിക്കുന്നത്.

പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഭവങ്ങളുടെ പട്ടികയിലാണ് ഉത്സവം ചേര്‍ത്തിട്ടുള്ളത്.

1997ഫെബ്രുവരിയില്‍ നടന്ന പൊങ്കാല മഹോത്സവത്തില്‍ 15 ലക്ഷം സ്ത്രീകളും, 200മാര്‍ച്ച് 13നടന്ന ഉത്സവത്തില്‍ പത്തുലക്ഷം സ്ത്രീകളും പങ്കുെടത്തിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് ഈ ഉത്സവത്തെ ഗിന്നസ് ലോക റെക്കോര്‍ഡിലേയ്ക്കെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

1997ലെ പൊങ്കാലയ്ക്കുശേഷം ക്ഷേത്രഭാരവാഹികള്‍ ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ആസ്ഥാനമായ ലണ്ടനിലെ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

സര്‍വ്വൈശ്വര്യത്തിനായി ഇത്രയേറെ സ്ത്രീകള്‍ ഒത്തുചേരുന്ന പരിപാടി ലോകത്ത് വേറെയില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഗിന്നസ് പ്രവേശനത്തിന് വഴിതെളിഞ്ഞത്.

1997നുശേഷം ഓരോ വര്‍ഷവും ഭക്തജനത്തിരക്ക് വര്‍ദ്ധിക്കുന്നുവെന്നകാര്യവും ഗിന്നസ് അധികൃതര്‍ നിരീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പും അതിന്റെ രേഖകളും ക്ഷേത്രഭാരവാഹികള്‍ക്ക് ഒരാഴ്ചമുമ്പ് ലഭിച്ചു.

ഇപ്പോള്‍ ക്ഷേത്രത്തെക്കുറിച്ചും പൊങ്കാലയെക്കുറിച്ചുമാണ് ഗിന്നസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

താമസിയാതെ ഇതിനൊപ്പം പൊങ്കാലയുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനായി ശ്രമിച്ചുവരുകയാണെന്ന് ക്ഷേത്രം ട്രസ്റ് സെക്രട്ടറി കെ.സി രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.

തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിലെ കണ്ണകിയെയാണ് ആറ്റുകാല്‍ ഭഗവതിയെന്ന സങ്കല്‍പ്പത്തില്‍ ആരാധിച്ചുവരുന്നത്. സ്ത്രീകളുടെ ശബരിമലയെന്ന മറ്റൊരുപേരിലും ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X