Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ഭരണകൂടം 120 ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കി

ദുബയ്: 120 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11,000ത്തിലേറെ തടവുകാരെ സൗദി അറേബ്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലാണ് ഇത്രയും പേരെ സൗദി ഭരണകൂടം മോചിതരാക്കിയത്.

മാനുഷിക പരിഗണന പ്രകാരം പൊതുമാപ്പ് നല്കി സൗദി രാജാവ് അബ്ദുള്ളയാണ് ഇവരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.

ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുകയുന്നവരായിരുന്നു ഇവരെല്ലാം.

സൗദി രാജാവിന്റെ ആദ്യത്തെ ഉത്തരവ് പ്രകാരം ജൂണ്‍ 10 ന് 8,570 പേരെയാണ് മോചിപ്പിച്ചതെന്ന് സൗദി ജയില്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി ഇബിന്‍ ഹുസൈന്‍ അല്‍ ഹരിതി പറഞ്ഞു.

പുണ്യമാസമായ റംസാന്‍ പ്രമാണിച്ചുള്ള തടവുകാരുടെ മോചിപ്പിക്കല്‍ ഈ മാസം അവസാനം വരെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വേണ്ടത്ര രേഖകളില്ലാത്തതിനെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ അടക്കമുള്ള 20,000 ആളുകളെ സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ പിടികൂടിയിരുന്നു.

നിസ്സാരമായ കുറ്റങ്ങള്‍ക്ക് ജയിലില്‍ അടയ്ക്കപ്പെട്ട് ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ളവരാണ്. ഇനിയും കൂടുതല്‍ പേര്‍ മോചിപ്പിക്കപ്പെടും എന്നാണ് കരുതുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യാവിന്റെ കാരുണ്യത്താല്‍ 2,376 ഇന്ത്യക്കാരാണ് ജയില്‍ മോചിതരായിട്ടുള്ളത്.

എന്നാല്‍ കൊലപാതകം, മയക്കു മരുന്ന് കടത്തല്‍, പണാപഹരണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് രാജാവിന്റെ മാപ്പ് ലഭിക്കുന്നതല്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+