സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി അറിയിച്ചു.
സര്‍വ്വകലാശാകളുടെ ജനാധിപത്യ അവകാശങ്ങള്‍ എടുത്തുകളയില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ കെ.സി ജോസഫിന്റെ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ടു സമര്‍പ്പിച്ച നോട്ടീസിന് പറയുകയായിരുന്നു മന്ത്രി.
മുന്‍സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരെ മാറ്റാന്‍ ഈ സര്‍ക്കാറിന് പദ്ധതിയില്ല. കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലറെ മാറ്റാനുള്ള തീരുമാനം അദ്ദേഹം ഉടന്‍ തന്നെ വിരമിക്കുന്നതിനാല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അസാധാരണമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വാദത്തെ വിദ്യാഭ്യാസമന്ത്രി നിരാകരിച്ചു.
വൈസ് ചാന്‍സലര്‍മാരെ മാറ്റാന്‍ ഇടതു കേന്ദ്രങ്ങളില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കമുള്ളവര്‍ പങ്കാളികളാണെന്നും ജോസഫ് പ്രമേയത്തില്‍ ആരോപിച്ചു.
കാലടി സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ കെ.എസ് രാധാകൃഷ്ണന്റെ മകളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടു ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ചുള്ള ജോസഫിന്റെ ചോദ്യത്തിന് അക്കാര്യം സര്‍ക്കാര്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു.
വൈസ് ചാന്‍സലര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും ഏര്‍പ്പെടുത്തുന്നതിനായുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.












Click it and Unblock the Notifications