കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിറ്റ് ബ്യൂറോ പരസ്യപ്രസ്താവന വിലക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം കേരള ഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതകള്‍ നിര്‍ത്തലാക്കുന്നതിനായി പാര്‍ട്ടി കേന്ദ്രനേതൃത്വം പെരുമാറ്റച്ചട്ടം മുന്നോട്ടുവെച്ചു. പൊളിറ്റ് ബ്യുറോ തയ്യാറാക്കി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗീകാരിച്ച സംഘടനാ രേഖയിലാണ് നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചിരിയ്ക്കുന്നത്.

പരസ്പര ധാരണയില്ലാതെ നേതാക്കന്മാര്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ നിര്‍ത്താലക്കണമെന്നതാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം. പാര്‍ട്ടി സംസ്ഥാനഘടകത്തെ ബാധിച്ചിരിക്കുന്ന ഉള്‍പ്പോരുകളെയും വിഭാഗീയതകളെയും നിര്‍ത്തലാക്കുന്നതിനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ ചട്ടങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഭരണവുമായോ മറ്റ് പൊതുകാര്യവുമായോ ബന്ധപ്പെട്ട് മാധ്യമങ്ങളോടും മറ്റും സംസാരിയ്ക്കുമ്പോള്‍ പുറപ്പെടുവിയ്ക്കുന്ന പ്രസ്താവനകളിലൂടെയാണ് മിക്കപ്പോഴും വിഭാഗീയത മറനീക്കിപുറത്തെത്തുന്നത്. അതിനാല്‍ മാധ്യമങ്ങളൊടു സംസാരിക്കുമ്പോള്‍ രണ്ടു പക്ഷക്കാരും പരസ്പരം എതിര്‍ക്കുന്ന പ്രസ്താവനകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം.

വിഭാഗീയത തുടരാന്‍ അനവദിക്കില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്രകമ്മറ്റി കേരളഘടകത്തില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചു. അടിയന്തരസ്വഭാവമില്ലാത്ത വിഷയങ്ങളില്‍ ഭിന്നതയുണ്ടെങ്കില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് നിര്‍ദ്ദേശം.

പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിച്ച് ഒത്തുതീര്‍പ്പിലെത്തണം. അതിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര കമ്മറ്റിയുടെ സഹായംതേടണം. അടിയന്തരസ്വഭാവമുള്ള വിഷയങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണനയ്ക്കെടുക്കണം.

പാര്‍ട്ടി തീരുമാനം വന്നശേഷവും ഭിന്നത തുടര്‍ന്നാല്‍ അത് ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള വസ്തുനിഷ്ഠമായ തീരുമാനങ്ങളിലേയ്ക്കു പോകാനാണ് കേരളത്തിലെ പാര്‍ട്ടി തയ്യാറാകേണ്ടതെന്ന് രേഖ നിര്‍ദ്ദേശിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X