Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോര്‍ട്സ് ലോട്ടറി നവംബര്‍ 14 മുതല്‍

തിരുവനന്തപുരം: കായിക രംഗത്തെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്സ് ലോട്ടറി ആരംഭിക്കുമെന്ന് സ്പോര്‍ട്സ് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഒരു പ്രാവശ്യം മാത്രമാണ് നറുക്കെടുപ്പ് നടത്തുക.

നവംബര്‍ 14ന് ശിശുദിനത്തില്‍ ലോട്ടറി പ്രചാരത്തില്‍ വരും. കായികമേഖലയുടെ അടിസ്ഥാന വികസനത്തിനായി 400 കോടി രൂപ ലോട്ടറി വില്‍പ്പനയിലൂടെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

കായിക മേഖലയ്ക്കായി സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 7.5കോടി രൂപയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക മതിയാകില്ല എന്നിതിനാലാണ് സ്പോര്‍ട്സ് വകുപ്പ് ഫണ്ട് രൂപീകരിക്കാന്‍ ഇത്തരത്തിലൊരു പുതിയമാര്‍ഗം കണ്ടെത്തിയത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ലോട്ടറി പ്രചാരത്തിലുണ്ടാവുക. 2007ജനുവരി 15നായിരിക്കും നറുക്കെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കുക- മന്ത്രി അറിയിച്ചു.

സമ്മാനത്തുകയുടെ കാര്യം ധനകാര്യ വകുപ്പുമായും സ്പോര്‍ട്സ് ഡയറക്ടറേറ്റുമായും ആലോചിച്ച് തീരുമാനിയ്ക്കും. സ്പോര്‍ട്സ് ലോട്ടറി പ്രചാരത്തിലിരിക്കുന്ന സമയത്ത് സര്‍ക്കാര്‍ മറ്റ് ലോട്ടറികള്‍ പുറത്തിറക്കില്ല.

ലോട്ടറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് ക്ലബ്ബുകളുമായു ഗ്രാമപഞ്ചായത്തുകളുമായും മുനിസിപ്പാലിറ്റികളുമായും നടത്തിയ ചര്‍ച്ചയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+