കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനമാനങ്ങളില്‍ അമിത സന്തോഷമില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

ദില്ലി: സ്ഥാനമാനങ്ങള്‍ വരും പോകും, സ്ഥാനം കിട്ടുമ്പോള്‍ താന്‍ അമിതമായി സന്തോഷിയ്ക്കാറില്ലാത്തതിനാല്‍ത്തന്നെ അവ നഷ്ടപ്പെടുമ്പോള്‍ ദുഖവും തോന്നാറില്ലെന്ന് നിയുക്ത കേന്ദ്രമന്ത്രി എ.കെ ആന്റണി.

കേന്ദ്രരാഷ്ട്രീയത്തിലേയ്ക്കുള്ള തിരിച്ചുവരവായി ഇതിനെ വിശേഷിപ്പിക്കേണ്ടതില്ല. ഞാനെന്നും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു- ആന്റണി പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും അച്ചടക്ക സമിതി അധ്യക്ഷ സമിതി അംഗവുമായ എ.കെ.ആന്റണിയ്ക്ക് പ്രതിരോധ വകുപ്പോ, ഊര്‍ജ്ജവകുപ്പോ ലഭിച്ചേയ്ക്കും.

പ്രതിരോധ മന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.ലഭിക്കാന്‍ പോകുന്ന വകുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ല. എല്ലാ സത്യപ്രതിജ്ഞ കഴിഞ്ഞതിനുശേഷമാകാം.

സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചേര്‍ന്നാണ് തന്നെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. വിവരം സ്ഥീരീകരിച്ചുകൊണ്ട് ജനപഥില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍തന്നെ തിരുവനന്തപുരത്ത് വിളിച്ച് ഭാര്യയുമായും സംസ്ഥാനനേതാക്കളുമായും സംസാരിച്ചു- അദ്ദേഹം പറഞ്ഞു.

ആന്റണിയെത്തേടി വളരെ അപ്രതീക്ഷിതമായാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രിസ്ഥാനമെത്തിയത്. ഇത് രണ്ടാം തവണയാണ് ആന്റണി കേന്ദ്രമന്ത്രിയാവുന്നത്.

മുമ്പ് 1993ല്‍ പി,വി നലസിംഹ റാവു സര്‍ക്കാറില്‍ സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ തന്റെ വകുപ്പിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആന്റണി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലെ അറക്കപ്പറമ്പില്‍ കുര്യന്‍ പിള്ളയുടേയും ഏലിക്കുട്ടിയുടേയും മകനായി 1940 ഡിസംബര്‍ 28നാണ് ആണ് ആന്റണി ജനിച്ചത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ആന്റണി 1957-58 കാലത്ത് കെഎസ്യു ചേര്‍ത്തല താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

പിന്നീട്, എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയന്‍ സെക്രട്ടറിയായി. പിന്നീട് കെഎസ്യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായി.

1969 ല്‍ കെപിസിസി സെക്രട്ടറിയായി. മൂന്നു തവണ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി എട്ടു വര്‍ഷത്തോളം യുഡിഎഫ് കണ്‍വീനറുമായി.

1977 മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രിസ്ഥാനത്തുമെത്തി. പിന്നീട് 1995 ലും അദ്ദേഹം കേരളത്തിന്റെ സാരഥിയായി.

2001 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിലേറിയത്.

2004 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയം ആന്റണിയെ മുഖ്യമന്ത്രി പദം ഒഴിയാന്‍ പ്രേരിപ്പിച്ചു. മൂന്നു തവണ രാജ്യസഭയിലേക്കും അഞ്ച് തവണ നിയമ സഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X