Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പ്രതിരോധമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു

ദില്ലി: പുതിയ കേന്ദ്ര പ്രതിരോധമന്ത്രിയായി എ.കെ ആന്റണി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.

കെആന്റണിയ്ക്കൊപ്പം സഹമന്ത്രിമാരായി കന്നഡ നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷും, ബീഹാറില്‍ നിന്നുള്ള ആര്‍ജെഡി അംഗമായ ജയപ്രകാശ് നാരായണ്‍ യാദവും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

അംബരീഷിന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെയും ജയപ്രകാശ് നാരായണ്‍ യാദവിന് ജലവിഭവ വകുപ്പിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഇതുവരെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രണബ് മുഖര്‍ജിയെയാണ് പുതിയ വിദേശകാര്യമന്ത്രിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

വകുപ്പില്ലാമന്ത്രിയായിരുന്ന സഹമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസിന് തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കിയിട്ടുണ്ട്. തൊഴില്‍ സഹമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ സാഹുവിനെ ഗ്രാമവികസന മന്ത്രാലയത്തിലേയ്ക്ക് മാറ്റി.

പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആന്റണി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. കേന്ദ്രമന്ത്രിസഭയില്‍ ഇതാദ്യമായാണ് കേരളത്തില്‍നിന്ന് ഒരേസമയം രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഉണ്ടാവുന്നത്.

ആന്റണിയെക്കൂടാതെ പ്രവാസി കാര്യമന്ത്രിയായ വയലാര്‍ രവിയാണ് മറ്റൊരു മന്ത്രി. വി.കെ കൃഷ്ണമേനോന് ശേഷം പ്രതിരോധമന്ത്രിയാവുന്ന രണ്ടാമത്തെ മലയാളിയാണ് എ. കെ ആന്റണി.

ബുധനാഴ്ചരാവിലെ ആന്റണി പ്രതിരോധമന്ത്രിമായി അധികാരമേല്‍ക്കും. മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ആന്റണി ഇപ്പോള്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗവും പാര്‍ട്ടി അച്ചടക്കസമിതി അധ്യക്ഷനുമാണ്.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭ ഇത് രണ്ടാം തവണയാണ് പുനസംഘടിപ്പിക്കുന്നത്. മുപ്പത്തിനാല് ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രച്ചുമതലയുള്ള ഏഴുസഹമന്ത്രിമാരും മറ്റു 39സഹമന്ത്രിമാരുമടക്കം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ 80അംഗങ്ങളാണുള്ളത്.

പ്രധാനമന്ത്രിമന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍, എച്ച്. ആര്‍ ഭരദ്വാജ്, കപില്‍ സിബല്‍, മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+