Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക്: ബാങ്കിംഗ് മേഖല സ്തംഭിച്ചു

തിരുവനന്തപുരം: ബാങ്കിംഗിന്റെ സാമൂഹിക സ്വഭാവത്തെ സംരക്ഷിക്കുക, ലയനനീക്കങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദേശീയ ബാങ്ക് പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ചു.

വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് ഏകദിന ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയത്. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ല.

രാജ്യവ്യാപകമായി വിവിധ ബാങ്കുകള്‍ക്കും ശാഖകള്‍ക്കും മുന്നില്‍ യൂണിയനുകള്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് ചീഫ് ലേബര്‍ കമ്മിഷണറുടെ സാന്നിദ്ധ്യത്തില്‍ ദില്ലിയില്‍ വെച്ച് സമരസമിതിയുടെ ദേശീയ നേതൃത്വവും ബാങ്ക് മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

പുറം ജോലിക്കരാര്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, പെന്‍ഷന്‍ ഓപ്ഷന്‍ അനുവദിക്കുക. വിദേശമൂലധന നിക്ഷേപം നിയന്ത്രിക്കുക, നിയമനങ്ങള്‍ നടത്തുക, ജീവനക്കാരുടെ ആശ്രിതര്‍ക്കായുള്ള അനുകമ്പാ പൂര്‍ണമായ നിയമനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+