കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശബന്ധമുള്ള തീവ്രവാദികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുടെ സഹായമുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് കൂടിവരികായാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

വിദേശ ബന്ധമുള്ള തീവ്രവാദികള്‍ കേരളത്തിലുണ്ടെന്നതിന്റെ ഏറ്റവും വ്യക്തമായി തെളിവാണ് മാറാട് കലാപങ്ങള്‍ . ഇക്കാര്യം മാറാട് ജൂഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുമുണ്ട്. ഈ പരമാര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വളരെ ജാഗ്രതയോടുകൂടിയാണ് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയ്ക്കുനേരെയുള്ള ഇ-മെയില്‍ ഭീഷണിയെക്കുറിച്ച് ഡിജിപി രമണ്‍ശ്രീവാസ്തവയുടെ യുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടുന്നുണ്ട്. അവരുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത് - അദ്ദേഹം പറഞ്ഞു.

കേരളപ്പിറവി ആഘോഷങ്ങള്‍ക്കായി എത്തുന്ന പ്രധാനമന്ത്രി കൊല്ലം ജില്ലയിലെ ചവറയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പരിപാടി റദ്ദ് ചെയ്തിട്ടുണ്ട്. ഹെലികോപ്ടറില്‍ സഞ്ചരിക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് ചവറ സന്ദര്‍ശനം റദ്ദാക്കിയത്-മുഖ്യമന്ത്രി അറിയിച്ചു.

ഇന്റര്‍നെറ്റ് വഴി നിരന്തരമായി തീവ്രവാദ ഭീഷണി ഉണ്ടാവുന്ന സാഹചര്യത്തില്‍ സൈബര്‍ കഫേകളെ നിയന്ത്രിക്കുന്നതിനുള്ളനീക്കങ്ങള്‍ കേന്ദ്രത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമേ നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X