Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കേരളത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത് തടയും

ഗൂഡല്ലൂര്‍: സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തുന്നതിന് കേരള സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെങ്കില്‍ കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി തടയുമെന്ന് തമിഴ്നാട് ഫാര്‍മേസ് അസോസിയേഷന്‍ (ടിഎന്‍എഫ്എ).

തിങ്കളാഴ്ച നടന്ന അസോസിയേഷന്‍ സമ്മേളനത്തിലാണ് കര്‍ഷകര്‍ ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. പച്ചക്കറികള്‍ മുതല്‍ പലചരക്കുകകള്‍ വരെയുള്ള സാധനങ്ങള്‍ കയറ്റി കേരളത്തിലേക്കു പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ വെച്ച് തടയുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അണക്കെട്ടിന്റെ ജലനിരപ്പുയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള കോടതി വിധി എത്രയും പെട്ടന്ന് നടപ്പാക്കാന്‍ കേരള, തമിഴ്നാട് സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.ഇതിനു കാലതാമസം വരുത്തുകയാണെങ്കില്‍ ഭക്ഷ്യോത്പ്പന്നങ്ങല്‍ നല്‍കില്ല എന്നതാണ് കേരളത്തിനുള്ള മുന്നറിയിപ്പ്. ജലനിരപ്പുയര്‍ത്തുന്നതിനെതിരെ കേരളസര്‍ക്കാര്‍ ഉന്നയിക്കുന്ന സുരക്ഷാ ഭീഷണി തെറ്റായ വാദമാണെന്നും പ്രമേയം ആരോപിക്കുന്നു.

ഈ പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കേരളത്തിന്റെ വാദങ്ങളോട് അനുകൂല മനസ്ഥിതി കാണിക്കരുതെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കര്‍ഷകര്‍ തിങ്കളാഴ്ച നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+